കൊച്ചി: നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയിരിക്കുന്ന ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഇരട്ടിമധുരം ആയിരിക്കുകയാണ് 75 അവാര്‍ഡുകള്‍. ഷാര്‍വി സംവിധാനം ചെയ്ത ടു ഓവര്‍ എന്ന ചിത്രത്തെക്കുറിച്ചും മാനവിന്റെ പ്രകടനത്തെ കുറിച്ചും മികച്ച അഭിപ്രായമാണ് ജൂറി അംഗങ്ങള്‍ അറിയിച്ചത്.



ടു ഓവറിലെ ശിവകുമാര്‍ എന്ന കഥാപാത്രമായി മാനവിന്റെ പ്രകടനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കാലിക പ്രസക്തിയുള്ള വിഷയവുമായി ഷാര്‍വി കഥയെഴുതി സംവിധാനം ചെയ്ത ചിത്രം തമിഴിലാണ് പുറത്തിറങ്ങുന്നത്. ഇന്ത്യയിലും വിദേശത്തുമായി 75 ഓളം അംഗീകാരങ്ങളുമായി മികച്ച നിരൂപക പ്രശംസയാണ് ടു ഓവര്‍ ഇതിനോടകം നേടിയിരിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളില്‍ ചിത്രം ശ്രദ്ധ നേടിയിരുന്നു.