മലപ്പുറം: വിശ്വ മാനവികതക്ക് വേദ വെളിച്ചം എന്ന സന്ദേശവുമായി വരുന്ന ഡിസംബര്‍ 28, 29, 30, 31 തിയ്യതികളില്‍ മലപ്പുറത്ത് നടക്കുന്ന കെ എന്‍ എം മര്‍കസുദഅവ മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് ഡോ. ഇ കെ അഹ്മദ്കുട്ടി മുഖ്യ രക്ഷാധികാരിയായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. പാറപ്പുറത്ത് മൊയ്തീന്‍കുട്ടി എന്ന ബാവഹാജി (തിരൂര്‍) ആണ് സംഘാടക സമിതി ചെയര്‍മാന്‍. കെ എല്‍ പി യൂസുഫ് ഹാജി വളപ്പടണം, കെ അബൂബക്കര്‍ മൗലവി, പി അബ്ദുല്‍ അലി മദനി, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, എം എം ബഷീര്‍ മദനി, അസൈനാര്‍ അന്‍സാരി, എ ഇ സല്‍മ അന്‍വാരിയ്യ, സഹല്‍ മുട്ടില്‍, എം കെ ശാകിര്‍, ജസീം സജാദ്, തഹ്ലിയ വൈസ് ചെയര്‍മാന്‍മാരാണ്.സംഘാടക സമിതി ജന: കണ്‍വീനറായി സി പി ഉമര്‍ സുല്ലമിയെയും, കോ ഓര്‍ഡിനേറ്ററായി എന്‍ എം അബ്ദുല്‍ ജലീലിനെയും തെരഞ്ഞെടുത്തു.
വിവിധ സബ് കമ്മറ്റി അഡൈ്വസര്‍, ചെയര്‍മാന്‍, കണ്‍വീനര്‍മാരായി യഥാക്രമം സി എം മൗലവി ആലുവ, പ്രൊഫ. കെ പി സകരിയ്യ, ഡോ. അനസ് കടലുണ്ടി (പ്രോഗ്രാം), അബ്ദുല്‍ ജബ്ബാര്‍ കുന്നംകുളം, ഹമീദലി ചാലിയം, സി. മമ്മു കോട്ടക്കല്‍ (സാമ്പത്തികം), കെ.പി. അബ്ദുറഹ്മാന്‍ സുല്ലമി, അബ്ദുലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ജാബിര്‍ അമാനി (ദഅ്വത്ത്) കെ.എം. കുഞ്ഞമ്മദ് മദനി, ഉസ്മായില്‍ കരിയാട്, ഫൈസല്‍ നന്മണ്ട (പ്രചാരണം), എം.എം. ബശീര്‍ മദനി, അബ്ദുസ്സലാം പുത്തൂര്‍, സുഹൈല്‍ സ്വാബിര്‍ (രജിസ്‌ട്രേഷന്‍) സി. അബ്ദുലത്തീഫ്, പി.ടി. അബ്ദുല്‍ മജീദ് സുല്ലമി, ഷാനവാസ് ചാലിയം (ഓഫീസ്), കെ.പി. ഖാലിദ്, എം.ടി. മനാഫ്, ശരീഫ് കോട്ടക്കല്‍ (ബ്രാന്റിംഗ് & പ്രമോഷന്‍), ഖാദര്‍ പാലാഴി, ബി.പി.എ. ഗഫൂര്‍, നൂറുദ്ദീന്‍ എടവണ്ണ (മീഡിയ), അലി പത്താനപുരം, എം. അഹ്മ്മദ്കുട്ടി മദനി, റഫീഖ് നല്ലളം (വളണ്ടിയര്‍) ഡോ. കെ.എം. ഷാനവാസ്, ഡോ. അബ്ദുമജീദ്, സി.പി. അബ്ദുസ്സമ്മദ് (കാമ്പസ് ദഅ്വ), ഡോ. അബ്ദുല്‍ ഹമീദ് മദനി, അബ്ദുല്‍ അസീസ് മദനി, അബ്ദുല്‍ ജലീല്‍ വയനാട് (സ്‌കോളേഴ്‌സ് വിംഗ്) എഞ്ചിനീയര്‍ സൈതലവി, എഞ്ചിനീയര്‍ ജാഫറലി, കെ.പി. അബ്ദുറഹ്മാന്‍ (പന്തല്‍, സ്‌റ്റേജ്), കുഞ്ഞിമോന്‍ കൊല്ലം, ടി.വി. അഹ്മദ്, പി.പി. ഖാലിദ് (ഭക്ഷണം), ഡോ. സലീം ചെര്‍പുളശ്ശേരി, ഡോ. മുസ്തഫ, കൊച്ചിന്‍ അന്‍ഷിദ് നരിക്കുനി (കലാസാഹിത്യം), എം.പി. അബ്ദുകരീം സുല്ലമി, എം.കെ. മൂസ്സ, എം.ടി. ഹസ്സന്‍മദനി (മെമന്റോസ്), കെ. അഹമ്മദ്കുട്ടി മാസ്റ്റര്‍, അഡ്വ. യൂനസ് കോനാരി, അബ്ദുല്‍ വാഹിദ് വാഴക്കാട് (ഭിന്നശേഷി വിഭാഗം), റശീദ് പരപ്പനങ്ങാടി, പ്രൊഫ. ശംസുദ്ദീന്‍ പാലക്കോട്, ഹാറൂണ്‍ കക്കാട് (സുവനീര്‍), പ്രൊഫ. പി. കുഞ്ഞിമൊയ്തീന്‍, ഡോ. മുബശീര്‍ പാലത്ത്, മുഹ്‌സിന്‍ തൃപ്പനച്ചി (എക്‌സിബിഷന്‍), പ്രൊഫ. എം. ഹാറൂണ്‍, യൂനസ് നരിക്കുനി, യൂനസ് ചെങ്ങര (കാര്‍ഷിക വ്യാപര മേളകള്‍), അബ്ദുല്‍കരീം വല്ലാഞ്ചിറ, ജസ്ഫ കരീം കോഴിക്കോട്, ഫൈസല്‍ ഇയ്യക്കാട് (റിഫ്രഷ്‌മെന്റ്) അഡ്വ. പി. കുഞ്ഞമ്മദ്, കെ.പി. മുഹമ്മദ് വയനാട്, കെ.എല്‍.പി. ഹാരിസ് (റിസപ്ഷന്‍), സി.ടി. ആയിശ, റുഖ്‌സാന വാഴക്കാട്, മറിയം ടീച്ചര്‍ (വനിത വിഭാഗം), ഷാനവാസ് പറവന്നൂര്‍, നബീല്‍ പാലത്ത്, സവാദ് പൂനൂര്‍ (കിഡ്‌സ്) പ്രൊഫ എ. അബ്ദുല്‍ ഹമീദ് മദീനി), ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, ഡോ. ഐ.പി. അബ്ദുസ്സലാം (വിദേശ കാര്യങ്ങള്‍) ഡോ. മുസ്തഫ ഫാറൂഖി, ഡോ. അന്‍വര്‍ സാദത്ത്, ഡോ. യു.പി. യഹ്യാഖാന്‍ (അഖിലേന്ത്യാ കാര്യങ്ങള്‍), അഡ്വ. എഫ്.ഒ. മൊയ്തീന്‍കുട്ടി, അഡ്വ. പി. മുഹമ്മദ് ഹനീഫ, കെ.എ. സുബൈര്‍ ആലപ്പുഴ
(നിയമ കാര്യങ്ങള്‍), എഞ്ചിനീയര്‍ അബ്ദുല്‍ കരീം, സി. ഇബ്‌റാഹിം (ലൈറ്റ് & സൗണ്ട്), ഡോ. അബൂബക്കര്‍ കാസര്‍ഗോഡ്, എം.കെ. നൗഫല്‍, ഡോ. സാബിത് (മെഡിക്കല്‍) ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദ്, ജിസാര്‍ വട്ടോളി (ബുക്‌ഫെയര്‍) എന്നിവരെയും തെരഞ്ഞെടുത്തു.
മലപ്പുറത്ത് നടന്ന കേരള ഇസ്വലാഹി പ്രതിനിധി സമ്മേളനത്തിലാണ് സംഘാടക സമിതിയെ തെരഞ്ഞെടുത്തത്. കെ.ജെ.യു. പ്രസിഡണ്ട്, പ്രൊഫ. എ. അബ്ദുല്‍ ഹമീദ് മദീനി ഉദ്ഘാടനം ചെയ്തു, കെ.എന്‍.എം. മര്‍കസുദ്ദഅ്വ പ്രസിഡന്റ് ഡോ. ഇ.കെ. അഹമ്മദ്കുട്ടി അദ്ധ്യക്ഷത വഹിച്ചു. സി.പി. ഉമര്‍ സുല്ലമി മുഖ്യപ്രഭാഷണം നടത്തി. സമ്മേളന ലോഗോ പ്രകാശനം സംഘാടക സമിതി വൈസ് ചെയര്‍മാന്‍ കെ.എല്‍.പി. യൂസുഫ് ഹാജി നിര്‍വ്വഹിച്ചു.