കണ്ണൂർ : ശംസുദ്ദീൻ പാലക്കോടിൻ്റെ ‘ചെറുതാന്ന് വലുത്’ പുസ്തകങ്ങളുടെ 38-ാം ത്തെ പുസ്തകമായ മഴത്തുള്ളികൾ പ്രകാശനം ചെയ്തു . കണ്ണൂർ സിറ്റി എൻ.എൻ.എസ് ഓഡിറ്റോറിയത്തിൽ നടന്ന ഐ എസ് എം ജില്ലാ തസ്കിയ സംഗമത്തിൽ ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഹാസിൽ മുട്ടിൽ തളിപ്പറമ്പ സർസയ്യിദ് കോളേജ് അധ്യാപകൻ കെ.കെ.പി അബ്ദുൽ ബാസിതിന് പുസ്തകം നൽകി പ്രകാശനം നിർവ്വഹിച്ചു ഐ.എസ്.എം ജില്ലാ സെക്രട്ടറി സഹദ് ഇരിക്കൂർ അധ്യക്ഷത വഹിച്ചു. കെ.എൻ.എം മർകസുദ്ദഅവ ജില്ലാ സെക്രട്ടറി സി.സി ശകീർ ഫാറൂഖി, ഗ്രന്ഥകർത്താവ് ശംസുദ്ദീൻ പാലക്കോട്, ഇസ്മായിൽ ചമ്പാട്,റുസീന ചക്കരക്കൽ ,ഷാലിമ ഇരിക്കൂർ എന്നിവർ സംബന്ധിച്ചു.
കുറഞ്ഞ വാക്കുകളിൽ കൂടുതൽ കാര്യങ്ങൾ പറഞ്ഞുള്ളതും വായിച്ചു ശീലമില്ലാത്തവരേയും വായിക്കുവാൻ സമയമില്ലാത്തവരേയും വായിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നതുമാണ് ശംസുദ്ദീൻ പാലക്കോടിൻ്റെ പുറത്തിറങ്ങിയ 38 ചെറുതാണ് വലുത് പുസ്തകങ്ങളുടെ പ്രത്യേകത.
ജീവിതത്തിന് ഗുണപരമായി പ്രയോജനപ്പെടുന്ന 62 അർത്ഥ സമ്പുഷ്ട വാക്കുകളാണ് 94 പേജുള്ള
ഈ പോക്കറ്റ് രൂപത്തിലുള്ള പുസ്തകത്തിലുള്ളത്.