കൊല്ലം: പാരിപ്പള്ളി യു കെ എഫ് എഞ്ചിനീയറിംഗ് കോളേജില്‍ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ‘വിമുക്തി’ ലഹരി വിരുദ്ധ ക്യാമ്പയിനും യു കെ എഫ് എന്‍ എസ് എസ് വിമുക്തി ക്ലബ് ഉദ്ഘാടനവും നടന്നു. എ ഡി ജി പി യും എക്‌സൈസ് കമ്മിഷ്ണറുമായ മഹിപാല്‍ യാദവ് ഐ പി എസ് വിമുക്തി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഇ. ഗോപാലകൃഷ്ണ ശര്‍മ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി യു കെ എഫ് എന്‍ എസ് എസ് യൂണിറ്റിന്റെയും വിമുക്തി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ അഖില കേരള അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ലോഗോ മഹിപാല്‍ യാദവ് ഐ പി എസില്‍ നിന്നും കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ്, യു കെ എഫ് സെന്റര്‍ ഫോര്‍ ആര്‍ട്ട് ആന്റ് ഡിസൈന്‍ കോര്‍ഡിനേറ്റര്‍ കിരണ്‍ എന്നിവര്‍ ഏറ്റുവാങ്ങി.
കേരള പോലിസ് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ തിരുവനന്തപുരം സൗത്ത് സോണ്‍ ജോയിന്റ് എക്‌സൈസ് കമ്മീഷ്ണര്‍ പി. കെ. സാനുവിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളും എ ഡി ജി പി യും എക്‌സൈസ് കമ്മിഷ്ണറുമായ മഹിപാല്‍ യാദവ് ഐ പി എസും തമ്മിലുള്ള സംവാദ സദസ്സും നടന്നു. ‘ലഹരി വിരുദ്ധ ക്യാമ്പസ്’ യാഥാര്‍ത്ഥ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള ചോദ്യങ്ങളുമായി വിദ്യാര്‍ത്ഥികള്‍ മുന്നോട്ടു വന്നപ്പോള്‍ ചര്‍ച്ച സദസ്സ് ഏറെ ശ്രദ്ധേയമായി. ലഹരിക്കെതിരെയുള്ള പത്തിന കര്‍മപദ്ധതികള്‍ സംവാദ സദസ്സില്‍ പ്രഖ്യാപിച്ചു. കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ് മോഡറേറ്റര്‍ ആയി. കേരള പോലീസ് എക്‌സൈസ് വിഭാഗത്തിന്റെയും വിമുക്തി മിഷന്റെയും നേതൃത്വത്തില്‍ നടന്ന സംവാദ സദസ്സ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പലവിധ സംശയ നിവാരണത്തിനുള്ള അവസരങ്ങള്‍ക്ക് വേദിയായി.
കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ.വി.എന്‍. അനീഷ്, ഡീന്‍ അക്കാഡമിക്‌സ് ഡോ. ജയരാജു മാധവന്‍, ഡീന്‍ സ്റ്റുഡന്റ് അഫയേഴ്‌സ് ഡോ. രശ്മി കൃഷ്ണപ്രസാദ്, പോളിടെക്‌നിക് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ജിതിന്‍ ജേക്കബ്, പിടിഎ പാട്രണ്‍ എ. സുന്ദരേശന്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. ആര്‍. രാഹുല്‍, എന്‍ എസ് എസ് വോളന്റീയര്‍ സെക്രട്ടറിമാരായ ലാവണ്യ പ്രദീപ്, എസ് ആര്‍ മിന്നു, എം നന്ദന്‍, എച്ച് ജിഷ്ണു എന്നിവര്‍ പ്രസംഗിച്ചു.