ദുബൈ: റമദാനിന്റെ അവസാന ദിനങ്ങലില്‍ പ്രമുഖ വ്യവസായി എം.എ.യൂസഫലി ഹറമില്‍ ഭജനമിരിക്കാനെത്തി. വര്‍ണ, ദേശ, ഭാഷാ അതിര്‍വരമ്പുകളില്ലാത്ത ഹറം നല്‍കുന്നത് ഇസ്ലാമിന്റെ സമത്വത്തിന്റെ പാഠമാണെന്ന് അദ്ദേഹം പറഞ്ഞു. ദൈവത്തിന് മുമ്പില്‍ എല്ലാവരും സമന്മാരാണെന്ന സന്ദേശമാണിത് നല്‍കുന്നത്. സ്വന്തം രാജ്യത്തിനും ഭാവി തലമുറക്കും പ്രവാസികള്‍ക്ക് തണലാകുന്ന ഗള്‍ഫ് ഭരണാധികാരികള്‍ക്കുമുള്ള പ്രാര്‍ഥനയുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലമായി റമദാനില്‍ താന്‍ ഇഅത്തിക്കാഫിനായി (പ്രാര്‍ഥനകളുമായി പള്ളിയില്‍ ഭജനമിരിക്കല്‍) എത്താറുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.