വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി ഏപ്രില്‍ 20ന് വ്യാഴാഴ് ആയിരിക്കുമെന്ന് കെ എന്‍ എം മര്‍ക്കസുദ്ദഅവ. എന്നാല്‍ പെരുന്നാള്‍ ആഘോഷം സാമൂഹിക ഐക്യം പരിഗണിച്ചായിരിക്കും. മര്‍ക്കസുദഅവ ക്രസന്റ് വിംഗ് ചെയര്‍മാനാണ് ഇക്കാര്യം അറിയിച്ചത്.
ഖണ്ഡിതമായ ഗോളശാത്ര ഗണനപ്രകാരം 2023 ഏപ്രില്‍ 20ന് വ്യാഴാഴ്ച കേരളത്തില്‍ ചക്രവാളത്തില്‍ സൂര്യാസ്തമയ ശേഷം 16 മിനുട്ട് ഹിലാല്‍ പിറവിയുടെ സാന്നിധ്യമുള്ളതിനാലും മക്ക അടക്കമുള്ള ലോകത്തിലെ വിവിധ സോണുകളില്‍ 20 മിനുട്ട് മുതല്‍ 40 മിനുട്ട് വരെ ഹിലാല്‍ പിറ കാണാന്‍ സാധ്യമാണെന്നതിനാലും ഏപ്രില്‍ 21 വെള്ളി ശവ്വാല്‍ ഒന്ന് ആയിരിക്കുമെന്ന് മര്‍ക്കസുദഅവ ക്രസന്റ് വിംഗ് അറിയിക്കുന്നു.
അതേസമയം കേരളത്തിലെ വിവിധ മുസ്ലിം സംഘടനകള്‍ക്കിടയില്‍ വീക്ഷണ വ്യത്യാസം നിമിത്തം മാറ്റം ഉണ്ടാകുകയാണെങ്കില്‍ സാമൂഹികമായ ഐക്യം പരിഗണിച്ചാണ് പെരുന്നാള്‍ ആഘോഷിക്കേണ്ടതെന്നും പറയുന്നു.