കൊച്ചി: സുനില്‍ കാര്യാട്ടുകര സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലെര്‍ ചിത്രമാണ് പിക്കാസോ.പ്രവീണ്‍ ചന്ദ്രന്‍ മൂടാടി സംവിധാനം ചെയ്ത ഏതം, സോമന്‍ അമ്പാട്ട് സംവിധാനം ചെയ്ത അഞ്ചിലൊരാള്‍ തസ്‌കരന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സിദ്ധാര്‍ത്ഥ്‌രാജന്‍ നായക വേഷത്തില്‍ എത്തുന്ന പിക്കാസോ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുനില്‍ കാര്യാട്ടുകര യാണ്.അയന ഫിലിംസിന്റെ ബാനറില്‍ ഷെയ്ക്ക് അഫ്‌സല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത് . ഡി യോ പി ഷാന്‍ പി റഹ്മാന്‍. കെജിഎഫ് നു ശേഷം രവി ബസ്‌റൂര്‍ ബാഗ്രൗണ്ട് സ്‌കോര്‍ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം വരുണ്‍ കൃഷ്ണ നിര്‍വഹിക്കുന്നു.
തൃശ്ശൂര്‍ സ്വദേശിയായ സിദ്ധാര്‍ത്ഥ് രാജന്‍, മാധവ് രാമദാസ് സംവിധാനം ചെയ്ത ഇളയരാജ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് വരുന്നത്. ഹിറ്റ് ചിത്രമായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത മേപ്പടിയാനിലെ വേഷത്തിനുശേഷം ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന മൃദുഭാവേ ദൃഢകൃത്യേ എന്ന സിനിമയിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പിക്കാസോയിലെ സംഘട്ടന രംഗങ്ങളില്‍ അനായാസമായ മെയ്യ് വഴക്കത്തോകൂടി യാണ് ചെയ്തിരിക്കുന്നത് എന്ന് ഫൈറ്റ് മാസ്‌റ്റേഴ്‌സ് ആയ രാജശേഖരന്‍ മാസ്റ്റര്‍, ജോളി ബാസ്റ്റിന്‍, സ്റ്റണ്ട് രവി എന്നിവര്‍ അഭിപ്രായപ്പെട്ടു. സിദ്ധാര്‍ത്ഥ്‌രാജന്‍ റൊമാന്‍സ് രംഗങ്ങളിലും വശ്യത തുളുമ്പുന്ന അഭിനയമാണ് ഏതം എന്ന സിനിമയിലൂടെ കാഴ്ച വെച്ചത്. ശ്രവണ ബാബു ആയിരുന്നു ചിത്രത്തിലെ നായിക. മറൈന്‍ എന്‍ജിനീയറിങ് പോസ്റ്റ് ഗ്രാജുവേഷന്‍ കഴിഞ്ഞ സിദ്ധാര്‍ത്ഥ് നിരവധി ഷോര്‍ട്ട് ഫിലിമുകളും, ആഡ് ഫിലിംസിലും നീയെന്‍ സഖി എന്ന സത്യം ഓഡിയോസിന്റെ ആല്‍ബം ഗാനങ്ങളിലും റൊമാന്റിക് ഹീറോ ആയി അഭിനയിച്ചിട്ടുണ്ട്. പിക്കാസോ എന്ന ചിത്രത്തിലെ കഥാപാത്രം സിദ്ധാര്‍ത്ഥിന്റെ അഭിനയ ജീവിതത്തില്‍ ഒരു മുതല്‍ക്കൂട്ടായിരിക്കും.
പിക്കാസോ എന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരുന്നത് ഇ എച് ഷബീര്‍ ആണ്. എഡിറ്റിംഗ് റിയാസ് കെ ബദര്‍. ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ഹരിനാരായണന്‍ ജോഫി തരകന്‍. സൗണ്ട് ഡിസൈന്‍സ് നന്ദു ജി. സിദ്ധാര്‍ത്ഥിന്റെ നായിക ആയി യെത്തുന്നത് അമൃത സജു ആണ്. കൃഷ്ണ കുലശേഖരന്‍( തമിഴ്)ആശിഷ് ഗാന്ധി(തെലുങ്ക്) ജാഫര്‍ ഇടുക്കി,അജയ് വാസുദേവ്, സന്തോഷ് കീഴാറ്റൂര്‍, ചാര്‍ലി ജോ, അനു നായര്‍, അരുണ്‍ നാരായണന്‍,ജോസഫ് മാത്യൂസ്, വിഷ്ണു ഹരി മുഖം, അര്‍ജുന്‍ വി അക്ഷയ, അനന്തു ചന്ദ്രശേഖര്‍,നിതീഷ് ഗോപിനാഥന്‍ എന്നിവരാണ് പിക്കാസോയിലെ അഭിനേതാക്കള്‍. പി ആര്‍ ഒ എം കെ ഷെജിന്‍.