സുലൈഖ മന്‍സിലിന്‍റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി; ചിത്രം നാളെ തിയേറ്ററിലേക്ക്

Cinema

കൊച്ചി: റിലീസ് ചെയ്ത രണ്ടു ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായതിനു പിന്നാലെ സുലൈഖ മന്‍സിലിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി. ഒരു മലബാര്‍ മുസ്ലിം കല്യാണത്തിന്റെ കഥ പറയുന്ന ചിത്രം തിയേറ്ററില്‍ പ്രേക്ഷകര്‍ക്ക് ആസ്വാദന മിഴിവേകുമെന്നുറപ്പാണ്. അഷ്‌റഫ് ഹംസ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ചെമ്പന്‍ വിനോദിന്റെ ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സാണ്. സെഞ്ച്വറി ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം നിര്‍വഹിക്കുന്നത്.

ലുക്ക്മാന്‍ അവറാന്‍, ചെമ്പന്‍ വിനോദ് ജോസ്, അനാര്‍ക്കലി മരക്കാര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഗണപതി, ശബരീഷ് വര്‍മ്മ, മാമുക്കോയ, ജോളി ചിറയത്ത്, അമല്‍ഡ ലിസ്, ദീപ തോമസ്, അദ്രി ജോ, അര്‍ച്ചന പദ്മിനി, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാന്നറില്‍ ചെമ്പന്‍ വിനോദ് ജോസ്, സുബീഷ് കണ്ണഞ്ചേരി, സമീര്‍ കാരാട്ട് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

സുലൈഖാ മന്‍സിലിന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഡി.ഓ.പി: കണ്ണന്‍ പട്ടേരി, എഡിറ്റര്‍: നൗഫല്‍ അബ്ദുള്ള, സംഗീത സംവിധാനം: വിഷ്ണു വിജയ്, പ്രൊഡക്ഷന്‍ ഡിസൈന്‍: അനീഷ് നാടോടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ്: ശബരീഷ് വര്‍മ്മ, ജിനു തോമ, വസ്ത്രാലങ്കാരം: ഗഫൂര്‍ മുഹമ്മദ്, മേക്ക്അപ്പ്: ആര്‍.ജി. വയനാടന്‍, കൊറിയോഗ്രാഫി: ജിഷ്ണു, സൗണ്ട് ഡിസൈന്‍: അരുണ്‍ വര്‍മ്മ, സൗണ്ട് മിക്‌സിങ്: ഡാന്‍ ജോസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ശ്രീജിത്ത് ബാലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡേവിസണ്‍ സി ജെ, അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ്: ഷിന്റോ വടക്കേക്കര, സഹീര്‍ റംല, കളറിസ്റ്റ്: ലിജു പ്രഭാകര്‍, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍, ഡിസൈന്‍: സ്‌പെല്‍ബൗണ്ട് സ്റ്റുഡിയോസ്.