സ്‌നേഹത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും സാധ്യതകള്‍ കണ്ടെത്തുക: കെ എന്‍ എം മര്‍ക്കസുദ്ദഅവ

Kerala

കോഴിക്കോട്: വിശ്വ മാനവികത ഉത്‌ഘോഷിക്കുന്ന വിശുദ്ധ വേദ വെളിച്ചത്തിന്റെ അവതരണ മാസമായ വിശുദ്ധ റമദാനിലെ ദിനരാത്രങ്ങളില്‍ ആര്‍ജ്ജിച്ചെടുത്ത ആത്മീയ വിശുദ്ധിയില്‍ ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്ന വിശ്വാസി സമൂഹം സാമൂഹ്യ സഹവര്‍ത്തിത്വവും സൗഹാര്‍ദ്ദവും വീണ്ടെടുക്കാന്‍ പ്രതിജ്ഞ പുതുക്കണമെന്ന് കെ എന്‍ എം മര്‍ക്കസുദ്ദവ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ ഇ കെ അഹമ്മദ് കുട്ടിയും ജനറല്‍ സെക്രട്ടറി സി പി ഉമ്മര്‍ സുല്ലമിയും ഈദ് സന്ദേശത്തില്‍ പറഞ്ഞു.

വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും വക്താക്കളെ മുഖ്യധാരയില്‍ നിന്ന് അന്യം നിര്‍ത്തി സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സഹകരണ സാധ്യതകള്‍ കണ്ടെത്താന്‍ വിശ്വാസികള്‍ തയ്യാറാവണം. രാജ്യം നേരിടുന്ന വര്‍ഗീയ വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടാന്‍ വിശ്വാസി സമൂഹത്തെ സജ്ജമാക്കുന്നതിന് മതനേതൃത്വങ്ങള്‍ കൂട്ടായി യത്‌നിക്കണം.

വേനല്‍ ചൂട് അസഹ്യമായി തുടരുകയും കുടിവെള്ള ക്ഷാമം രൂക്ഷമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈദ് ദിനത്തില്‍ ഈദ് ഗാഹുകളിലും പള്ളികളിലും മഴക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്നും കെ.എന്‍. എം മര്‍കസുദ്ദഅവ നേതാക്കള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.