കൊടുവള്ളി: മലയാളികളുടെ പ്രിയ നടന്‍ മാമുക്കോയയുടെ നിര്യാണത്തില്‍ അരങ്ങ് കലാസാംസ്‌കാരിക വേദി അനുശോചിച്ചു. സാമൂഹിക പ്രധാന്യമുള്ള വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ തുറന്ന് പറയുകയും, പരിഷ്‌കാരത്തിനായി വാദിക്കുകയും ചെയ്ത നടനപ്രതിഭയെയാണ് മാമുക്കോയയുടെ നിര്യാണത്തിലുടെ നഷ്ടടമായിരിക്കുന്നത്. ചെയര്‍മാന്‍ കെ.കെ. അലി കിഴക്കോത്ത് അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ കാരാട്ട് റസാഖ്, ബാപ്പുവാവാട്, പക്കര്‍ പന്നൂര്‍, ഫൈസല്‍ എളേറ്റില്‍, എ.കെ. അഷ്‌റഫ്, പി. വി. എസ്. ബഷിര്‍, നാസര്‍ പട്ടനില്‍, കലാം വാടിക്കല്‍, ഫസല്‍ കൊടുവള്ളി, ഇ. സി. മുഹമ്മദ്, ഒ.പി. റസാഖ്, റാഷി താമരശ്ശേരി, കോയ പരപ്പന്‍ പോയില്‍ സംസാരിച്ചു. കണ്‍വീനര്‍ അഷ്‌റഫ് വാവാട് സ്വാഗതവും ട്രഷറര്‍ ടി.പി.അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.
