ഇന്ത്യയില്‍ പരിസ്ഥിതി മേഖല സജീവമാക്കും: ഇന്ത്യന്‍ ഗ്രീന്‍ കൗണ്‍സില്‍

India

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

ന്യൂഡല്‍ഹി: പരിസ്ഥിതി മേഖലയില്‍ സജീവത പുലര്‍ത്തി രാജ്യത്തെ മലിനമാകുന്ന നഗര വീഥികളും തെരുവോരങ്ങളും ശുദ്ധീകരിക്കുന്നതിനും ശുദ്ധവായു ലഭ്യമാകുന്നതിനാവശ്യമായ പദ്ധതികള്‍ തയ്യാറാക്കി സംസ്ഥാന തലത്തില്‍ നടപ്പിലാക്കാനും ഐ ജി സി ദേശീയ സംഗമം ആവശ്യപ്പെട്ടു. ഇന്ത്യയിലുടനീളം പരിസ്ഥിതി സന്ദേശം നല്‍കി സമൂഹത്തില്‍ ബോധവത്കരണം നടത്തി പ്രവര്‍ത്തികമാക്കുവാനും എല്ലാ സംസ്ഥാനങ്ങളിലും ഐ ജി സി കമ്മിറ്റികള്‍ രൂപികരിച്ച് പരിസ്ഥിതി മേഖല ഭാരതത്തില്‍ സജീവമാക്കുവാനും തീരുമാനിച്ചു.

ന്യൂഡല്‍ഹി കോണ്‍സ്ടിട്യൂഷന്‍ ക്ലബ് ഓഫ് ഇന്ത്യയില്‍ ചേര്‍ന്ന ഐ ജി സി അഖിലേന്ത്യ സംഗമത്തിന് ഐ ജി സി അഖിലേന്ത്യ ട്രഷറര്‍ ഡോ. എ പി നൗഷാദ് അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി ജയിംസ് കടക്കാട് സ്വാഗതം ആശംസിച്ചു. ദേശീയ പ്രസിഡന്റ് എം ഷെരീഫ് ഉദ്ഘാടനം ചെയ്തു ഡി. പി. സി. സി. സൗത്ത് ഇന്ത്യന്‍ സോണ്‍ ചെയര്‍മാന്‍ രാജീവ് ജോസഫ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ആശംസകള്‍ അര്‍പ്പിച്ച് അംശുലാല്‍ പൊന്നാറത്ത്, ദേശീയ വൈ. പ്രസിഡന്റ് മാന്നാര്‍ അയ്യൂബ്, കരിമണല്‍ ഖനന വിരുദ്ധ സമിതി ചെയര്‍മാന്‍ എസ്. സുരേഷ് കുമാര്‍ തോട്ടപ്പള്ളി, ഐ ജി സി കേരള സംസ്ഥാന പ്രസിഡന്റ് അനസ് എച്ച് അഷറഫ്, ദേശീയ സെക്രട്ടറി റിയാസ് പുലരിയില്‍ ദേശീയ സെക്രട്ടറി സുനിത ചന്ദ്രന്‍, കേരള ഐ ജി സി സംസ്ഥാന വൈ. പ്രസിഡന്റ് ജോണ്‍ വില്ലിയംസ്, കേരള സംസ്ഥാന ട്രഷര്‍ കുമാരി തുടങ്ങിയവര്‍ സംസാരിച്ചു.