തൃശൂര്‍: കളിക്കിടയില്‍ പാമ്പിന്റെ കടിയേറ്റ് നാലുവയസുകാരി മരിച്ചു. മുറ്റിച്ചൂര്‍ പളളിയമ്പലത്തിന് സമീപം കക്കേരി ഷെമീറിന്റെ മകള്‍ ആസിയ റൈഹാനാണ് മരിച്ചത്. കൂട്ടുകാരികള്‍ക്കൊപ്പം വീട്ടുമുറ്റത്ത് കളിക്കുമ്പോഴായിരുന്നു പാമ്പിന്റെ കടിയേറ്റത്. ഉടനെ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഖബറടക്കം ഇന്ന് മുറ്റിച്ചൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
