തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ വെല്ലുവിളിച്ച് സ്വപ്ന സുരേഷ്. ഇനി കോടതിയില്‍ കാണാമെന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സ്വപ്നയുടെ വെല്ലുവിളി. സ്വപ്നക്കെതിരെ എം വി ഗോവിന്ദന് കേസ് കൊടുത്തതിന് പിന്നാലെയാണ് വെല്ലുവിളിയുമായി സ്വപ്നയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
തനിക്കെതിരെ 10 കോടി നഷ്ടപരിഹാരം ചോദിച്ച് കോര്‍ട്ട് ഫീ അടച്ച് സിവില്‍ കോടതിയിലും കേസ് കൊടുക്കണം. എം വി ഗോവിന്ദനെ കോടതിയില്‍ വെച്ച് കാണാന്‍ കാത്തിരിക്കുന്നെന്നും സ്വപ്ന ഫെയ്സ്ബുക്കില്‍ കുറിച്ച കുറിപ്പില്‍ പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഗോവിന്ദന്…കോടതിയിലേക്ക് സ്വാഗതം.
ഗോവിന്ദന് ഇനി നമുക്ക് കോടതിയില്‍ കാണാം.
കേസ് കൊടുത്ത് എന്നെ വിരട്ടാം എന്നത് സ്വപ്നത്തില്‍ മാത്രമേ നടക്കൂ എന്ന് സ്വപ്ന അങ്ങയെ അറിയിക്കുന്നു.
എന്റെ അപേക്ഷ അങ്ങ് 10 കോടി നഷ്ടപരിഹാരം ചോദിച്ച് കോര്‍ട്ട് ഫീ അടച്ച് സിവില്‍ കോടതിയിലും കേസ് കൊടുക്കണം എന്നാണ്.
ഗോവിന്ദനെ കോടതിയില്‍ വെച്ച് കാണാന്‍ ഞാന്‍ കാത്തിരിക്കുന്നു.
This time it’s only in malayalam, as it is only for Mr. MALAYALEE Govindan, I want him to understand my message very clearly!!!!!