സംവിധായകന് സുനിലിന്റെ മകള്‍ വേദ സുനില്‍ കഥയും, തിരക്കഥയും ഒരുക്കുന്ന ചിത്രത്തിലെ നായികയും വേദയാണ്. ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ ചാലക്കുടിയില്‍ വെച്ച് നടന്നു.
സിനിമ വര്‍ത്തമാനം
കൊച്ചി: മലയാള സിനിമയുടെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ‘ചന്ത’ മാനത്തെ കൊട്ടാരം സംവിധായകന് സുനില്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് കേക്ക് സ്റ്റോറി. സംവിധായകന്റെ മകള്‍ വേദ സുനില്‍ കഥയും, തിരക്കഥയും ഒരുക്കുന്ന ചിത്രത്തിലെ നായികയും വേദയാണ്. ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ ചാലക്കുടിയില്‍ വെച്ച് നടന്നു.
ഫാന്റസിബ കോമഡിയാണ് ചിത്രം. ചിത്രത്തില്‍ അശോകന്, ജോണി ആന്റണി, മല്ലികാ സുകുമാരന്‍, മേജര്‍ രവി, അരുണ്‍ കുമാര്‍, നീനാ കുറുപ്പ്, റിതിന് റോയ്, സജല്‍, സാജു കൊടിയന്‍, ഇവ, മൂസാ കമല്‍, അശിന്‍ ഷൈന്‍ തുടങ്ങിയവരും മിലിക്കാ, വര്ദാന തുടങ്ങിയ വിദേശ വനിതകളും അഭിനയിക്കുന്നു. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ജെറി അമല്‍ദേവ് സംഗീതം പകരുന്നു. ഛായാഗ്രഹണം: പ്രദീപ് നായര്‍, എഡിറ്റര്‍: റിയാസ് ഗ ബദര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ :NM ബാദുഷ, മേക്കപ്പ്: ഷിജു & വൈശാഖ്, കോസ്റ്റ്യൂമര്‍: അരുണ്‍ മനോഹര്‍, ആര്‍ട്ട് സജീഷ് താമരശ്ശേരി, പ്രൊഡക്ഷന്‍ കണ്ട്രോളര്: വിനോദ് മംഗലത്ത്, ചീഫ് അസോസിയേറ്റ് : ജിബി മാള, അസോസിയേറ്റ് ഡയറക്ടര്‍: നിധീഷ് ഇരിട്ടി, അസിസ്റ്റന്റ് ഡയറക്ടര്‍: ഹാരിസ് ഹംസ, രാഹുല്‍ കെ.എം, അനില്‍ കുറുപ്പ്, ഡിസൈന്‍: Ten poitn