ലോക ക്ഷീരദിനം: വിദ്യാര്‍ത്ഥികള്‍ക്ക് മത്സരം

Kozhikode

കോഴിക്കോട്: ലോക ക്ഷീരദിനാചരണത്തിന്റെ ഭാഗമായി പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും ക്ഷീര വ്യവസായത്തിന്റെയും പ്രാധാന്യം സംബന്ധിച്ച അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മെയ് 29ന് കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. മെയ് 29ന് രാവിലെ 10.30ന് എല്‍.പി.വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചന (ക്രയോണ്‍സ്), യു.പി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചന (വാട്ടര്‍ കളര്‍), ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പെന്‍സില്‍ ഡ്രോയിംഗ് എന്നിവയും ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ക്ഷീരമേഖലയുമായി ബന്ധപ്പെട്ട പ്രബന്ധരചന എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ മെയ് 25ന് വൈകുന്നേരം അഞ്ച് മണിക്കു മുന്‍പായി രേഖ മൂലമോ 0495 2414579 എന്ന നമ്പറില്‍ ഫോണ്‍ മുഖേനയോ dd-dtc-kkd.darykerala.gov.in എന്ന ഇമെയില്‍ മുഖേനയോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ക്രയോണ്‍സ്, പെന്‍സില്‍, വാട്ടര്‍ കളര്‍ എന്നിവ കൊണ്ടുവരേണ്ടതാണ്. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ വിഭാഗം വ്യക്തമാക്കുന്നതിനുള്ള രേഖകള്‍ (സ്‌കൂള്‍ സാക്ഷ്യപത്രം/ഐഡി കാര്‍ഡ്) ഹജരാക്കേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.