കൊണ്ടോട്ടി: അഞ്ചുദിവസം നീണ്ടുനിന്ന വൈദ്യര്‍ മഹോത്സവം ഇമ്പമാര്‍ന്ന മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയോടുകൂടി സമാപിച്ചു. സമാപന ദിവസം രാവിലെ നടന്ന ഖിസ്സപ്പാട്ട് കലാകാര സംഗമം വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി കെ ഹംസ ഉദ്ഘാടനം ചെയ്തു. അക്കാദമി അംഗം പക്കര്‍ പന്നൂര്‍ അധ്യക്ഷത വഹിച്ചു. അക്കാദമി ജോ.സെക്രട്ടറി ഫൈസല്‍ എളേറ്റില്‍ സ്വാഗതം ആശംസിച്ചു. അസൈനാല്‍ ആല്‍പറമ്പ്, അഹമ്മദ് കുട്ടിമൗലവി മാവണ്ടിയൂര്‍, ബാവ മൗലവി കൈപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.
ഉച്ചക്കുശേഷം നടന്ന മാപ്പിളപ്പാട്ട് കവിയരങ്ങ് കവി ശ്രീജിത്ത് അരിയല്ലൂര്‍ ഉദ്ഘാടനം ചെയ്തു. പക്കര്‍പന്നൂര്‍ അധ്യക്ഷത വഹിച്ചു. കെ എ ജബ്ബാര്‍ സ്വാഗതം ആസംസിച്ചു. അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, ഫൈസല്‍ കന്മനം, ഹൈദ്രോസ് പൂവക്കുര്‍ശി, കെ.കെ. അബ്ദുല്‍സലാം ഫോക്കസ്മാള്‍, എം.എച്ച്. വള്ളുവങ്ങാട്, ബദറുദ്ദീന്‍ പാറന്നൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വൈകിട്ട് നടന്ന സമാപന സമ്മേളനം അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. വൈസ്‌ചെയര്‍മാന്‍ പുലിക്കോട്ടില്‍ ഹൈദരാലി അധ്യക്ഷത വഹിച്ചു. അക്കാദമി അംഗങ്ങളായ എം. അജയകുമാര്‍ സ്വാഗതവും പി. അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന വൈദ്യര്‍ രാവ് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ അക്കാദമി അംഗം ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. അക്കാദമി ജോ.സെക്രട്ടറി ഫൈസല്‍ എളേറ്റില്‍, അക്കാദമി വൈസ്‌ചെയര്‍മാന്‍ പുലിക്കോട്ടില്‍ ഹൈദരാലി, അക്കാദമി അംഗം പി. അബ്ദുറഹിമാന്‍, കെ.എ. ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു.