സനദ് വാങ്ങി മടങ്ങവേ മുഹമ്മദ് അമീന്‍ ഹുദവി ബൈക്കപകടത്തില്‍ മരിച്ചു

Malappuram

മലപ്പുറം: താഴെ അരിപ്രയിലെ തയ്യില്‍ മുഹമ്മദ് അമീന്‍ ഹുദവി (26) ബൈക്കപകടത്തില്‍ മരണപ്പെട്ടു. വല്ലപ്പുഴ ദാറുല്‍ നജാത്തില്‍ നിന്ന് സനദ് വാങ്ങി മടങ്ങി വരുമ്പോള്‍ തിരുര്‍ക്കാട് വെച്ച് മുഹമ്മദ് അമീന്‍ ഓടിച്ച ബൈക്കും മറെറാരു വാഹനവും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മലപ്പുറം ജില്ല താഴെ അരിപ്രയിലെ തയ്യില്‍ അബ്ദുല്‍ ലത്തീഫ് ഫൈസിയുടെ ഏക മകനാണ് മുഹമ്മദ് അമീന്‍. മാമ്പ്രത്തൊടി ആസ്യയാണ് മാതാവ്. സഹോദരിമാര്‍: സുമയ്യ, സാജിത, നസീല.