കെ എസ് എസ് പി എ ട്രഷറി പരിസരം ശുചീകരിച്ചു

Kannur

തളിപ്പറമ്പ: ഗാന്ധിജയന്തി ദിനത്തില്‍ ശുചീകരണവും ഗാന്ധി സ്മൃതിയുമായി കെ.എസ്.എസ്.പി.എ (കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍). തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പ സബ്ട്രഷറി പരിസരം ശുചീകരണത്തിന് എം.വി നാരായണന്‍, കെ.ബി സൈമണ്‍, ടി. ഉത്തമന്‍, കെ .എസ് സെല്‍വരാജ്, കെ.വി തോമസ്, കെ.ലക്ഷ്മണന്‍, കെ.വി പ്രേമരാജന്‍, കെ.പി ആദം കൂട്ടി, സി.വി സോമനാഥന്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ഗാന്ധി സ്മൃതി ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ഓഫീസ് പരിസരത്തെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയുമുണ്ടായി.കെ.എസ്.എസ് പി.എ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.രാമകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ബ്ലോക്ക് പ്രസിഡന്റ് പി. സുഖദേവന്‍ അധ്യക്ഷത വഹിച്ചു.എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.വി മഹേഷ്,സി. എ ല്‍. ജേക്കബ്, ഇ. വിജയന്‍, കെ. മധു, പി.എം.മാത്യു, എം.കെ കാഞ്ചനകുമാരി, മേരിക്കുട്ടി ജോണ്‍, ഡോ. പി.സതീശന്‍ പ്രസംഗിച്ചു.