മലപ്പുറം: മാധ്യമ പ്രവര്ത്തകന് റസാഖ് പയമ്പ്രോട്ടിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മോയിന്‍കുട്ടി വൈദ്യര് സ്മാരക സമിതി മുന്‍ സെക്രട്ടറിയും വര്‍ത്തമാനം ദിനപത്രം മുന്‍ കോഡിനേറ്റിംഗ് എഡിറ്ററുമായിരുന്ന റസാഖ് പയമ്പ്രോട്ട് വര പ്രസിദ്ധീകരണത്തിന്റെ പത്രാധിപരാണ്. പുളിക്കല്‍ പഞ്ചായത്ത് ഓഫിസിലാണ് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സി പി എം നേതാവുകൂടിയായ റസാഖ് പയമ്പ്രോട്ട് ഏതാനും മാസങ്ങളായി പുളിക്കല്‍ പഞ്ചായത്ത് ഭരണസമിതിയുമായി കടുത്ത ഭിന്നതയിലായിരുന്നു. പഞ്ചായത്ത് അനുമതിയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള വിഷമാലിന്യം പരക്കുന്നതിനെതിരെ റസാഖ് പയമ്പ്രോട്ട് പരാതിയുമായി രംഗത്തുണ്ടായിരുന്നു. പഞ്ചായത്തിനെതിരെയുള്ള പരാതികളുടെ ഫയലുകള്‍ കഴുത്തില്‍ തൂക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. നേരത്തെ പുളിക്കല്‍ പഞ്ചായത്തിലേക്ക് സി പി എം ടിക്കറ്റില്‍ മത്സരിച്ചിരുന്നു. തന്റെ വീടും പുരയിടവും ഇ എം എസ് അക്കാഡമിക് ഇഷ്ടദാനം നല്‍കിയിരുന്നു. തിരക്കഥാകൃത്ത് ടി എ റസാഖിന്റെ ഭാര്യ സഹോദരനാണ് റസാഖ് പയമ്പ്രോട്ട്. ഷീബയാണ് ഭാര്യ.
പുളിക്കല്‍ പഞ്ചായത്തിനെതിരെയുള്ള നിരവധി പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം ഇദ്ദേഹം സോധ്യല് മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോയും ഉണ്ടായിരുന്നു.
ഇന്നലത്തെ പോസ്റ്റില്‍ പറയുന്നത്.
ദിവസങ്ങള്‍ക്കു ശേഷമാണ് FB യില്‍ വരുന്നത്.
ഇതോടൊപ്പം ചേര്‍ത്തത് എല്ലാം സ്വയം സംസാരിക്കുന്ന രേഖകളാണ്.
ഓരോ കാലത്തും
സീസണ്‍നോക്കി മാഫിയാ സംഘങ്ങള്‍ രംഗപ്രവേശം ചെയ്യും. എല്ലാ മാഫിയ സംഘങ്ങള്‍ക്കും സഹായം ചെയ്യുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റു ബന്ധപ്പെട്ട വകുപ്പുകളുമാണ്.
മണ്ണ് മാഫിയ, മണല്‍ മാഫിയ, ക്വാറി മാഫിയ, വനം മാഫിയ തുടങ്ങിയവ ഉദാഹരണം. ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത ‘സാംസ്കാരിക’ കേരളത്തില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്കരണം ഒരു വിഷയമാണ്.
ഈ സീസണ് മനസ്സിലാക്കിയാണ് പ്ലാസ്റ്റിക് മാലിന്യ മാഫിയ പുളിക്കല്‍ പഞ്ചായത്തിലും പിടിമുറുക്കിയിരിക്കുന്നത്.വ്യവസായങ്ങളെ ആകര്‍ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്ന MSME sb പ്ലാസ്റ്റിക് മാലിന്യ മാഫിയ ദുരുപയോഗിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് 2020 മുതല്‍ പുളിക്കല്‍ പഞ്ചായത്ത് വാര്‍ഡ് 14/272 ആ യില്‍ നടക്കുന്ന സംരംഭം.
MSME bn PCB അനുവദിച്ചത് പ്രതിദിനം 100 കിലോഗ്രാം സംഭരണം, സംസ്ക്കരണം. കാരണം ജനവാസ മേഖലയാണത്.
എന്നാല്‍ അവിടെ നടക്കുന്നതോ?
MSME യുടെ പേരില്‍ പ്രതിമാസം ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ്.
ഇതിന്റെ പങ്കുപറ്റാന്‍ ഉദ്യോഗസ്ഥരും. അവസരമൊരുക്കുന്നത് പുളിക്കല്‍ തദ്ദേശ ഭരണ സ്ഥാപനവും.
ഇതിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടത് ഈ പ്രദേശത്തുകാരും.
ഇതേ കുറിക്കാനൊള്ളു.
ബാക്കി ഈ രേഖകളും ചിത്രങ്ങളും സ്വയം സംസാരിക്കും.