കല്പറ്റ: കേരള പ്രദേശ് തൃണമൂൽ കോൺഗ്രസ് വയനാട് ജില്ലാ ഘടകം ഇക്വാളിറ്റി പാർട്ടി ഓഫ് ഇന്ത്യയിൽ ചേരുന്നതിന് കേരള പ്രദേശ് തൃണമൂൽ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു.
യോഗത്തിൽ ജില്ലാ പ്രസിഡൻറ് ജോമോൻ വളത്തറ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സജി മാത്യു ലയന പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തെ യോഗം ഒറ്റക്കെട്ടായി പിന്തുണച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ ഉസ്മാൻ കോറോം, സതീഷ് മാടക്കുന്ന് സെക്രട്ടറിമാരായ മൊയ്തീൻ പി കെ, അബ്ദുൽ മജീദ് പനമരം, ട്രഷറർ മുബാറക്ക് എന്നിവർ പ്രസംഗിച്ചു.
കാട്ടാന ആക്രമണം മൂലം കൃഷിനാശം ഉണ്ടായ കർഷകർക്ക് അടിയന്തരമായി സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു