പഠനോത്സവം സംഘടിപ്പിച്ചു

Pathanamthitta

കല്ലുവെട്ടി: സാരംഗി റെസിഡന്‍സ് അസോസിയേഷന്‍ അതിന്റെ പരിധിയില്‍ താമസിക്കുന്ന എല്‍ കെ ജി മുതല്‍ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി പഠനോത്സവം സംഘടിപ്പിച്ചു. സാരംഗിയുടെ പ്രസിഡന്റ് എം ശ്രീകണ്ഠന്‍ നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗം കല്ലുവെട്ടി വാര്‍ഡ് മെമ്പര്‍ എം ബീന ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയില്‍ പാട്ടം വാര്‍ഡ് മെമ്പര്‍ എസ് ശ്രീലത, എ എം സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സാരംഗിയുടെ സെക്രട്ടറി ആര്‍ എസ് വിനോദ് മണി സ്വാഗതവും കെ ദിവാകരന്‍ നായര്‍ കൃതജ്ഞതയും പറഞ്ഞു.