പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ താഹിര്‍ മട്ടാഞ്ചേരി നിര്യാതനായി

ചരമം Obit

പാലക്കാട്: മലയാള സിനിമയിലെ പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ താഹിര്‍ മട്ടാഞ്ചേരി നിര്യാതനായി. പുതിയ ചലച്ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ന് രാവിലെ പാലക്കാട്ടേക്ക് പോയതായിരുന്നു. ഹൃദയസ്തഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, തമാശ, സുഡാനി ഫ്രം നൈജീരിയ തുടങ്ങി ഒട്ടേറെ വിജയ ചിത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടുണ്ട്. സ്‌റ്റോറി ടെല്ലര്‍ എന്ന വെബ്‌സീരിസില്‍ അഭിനയിച്ചിട്ടുണ്ട്. ഛായാഗ്രാഹകനും സംവിധായകനും നിര്‍മ്മാതാവുമായ സമീര്‍ താഹിറും, ഛായാഗ്രാഹകനും എക്‌സിക്യുട്ടീവ് പ്രൊഡ്യുസറായ സനു താഹിറും മക്കളാണ്.