കുരുന്നുകളില്‍ ആകാംക്ഷ പകര്‍ന്ന പ്രവേശനോല്‍ത്സവം നവ്യാനുഭവമായി

Kottayam

പാലാ: പുലിയന്നൂര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ സംഘടിപ്പിച്ച പാലാ വിദ്യാഭ്യാസ ഉപജില്ലാ പ്രവേശനോത്സവം കുട്ടികളില്‍ ആകാംക്ഷയും അത്ഭുതവും പകര്‍ന്നു. മുഖ്യതിഥിയായി പങ്കെടുത്തത് പാലാ എം എല്‍ എ മാണി സി കാപ്പനായിരുന്നു. കാപ്പന്‍ സ്‌കൂളില്‍ എത്തിയപ്പോള്‍ കുട്ടികളുടെ മനസില്‍ നിറഞ്ഞത് സിനിമാതാരത്തെ കണ്ട അനുഭവമായിരുന്നു. ടിവിയിലും മറ്റും കണ്ട എം എല്‍ എ ആയ താരത്തെ നേരില്‍ കണ്ടപ്പോള്‍ കുട്ടികളില്‍ ആശ്ചര്യം.

പുതിയ കുരുന്നുകളെ പെന്‍സിലിന്റെ വലിയ രൂപവും ബലൂണുകളും നല്‍കിയാണ് മാണി സി കാപ്പന്‍, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി മീനാഭവന്‍, മെമ്പര്‍മാരായ രാജന്‍ മുണ്ടമറ്റം, ആര്യ സബിന്‍ എന്നിവര്‍ സ്വീകരിച്ചത്.

പ്രവേശനോത്സവം മാണി സി കാപ്പന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി മീനാഭവന്‍ അധ്യക്ഷത വഹിച്ചു. പാലാ എ ഇ ഒ ശ്രീകല, ബി പി ഒ രാജ്കുമാര്‍, മെമ്പര്‍മാരായ ആര്യാ സബിന്‍, രാജന്‍ മുണ്ടമറ്റം എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് ആശാ ബാലകൃഷ്ണന്‍, അധ്യാപകരായ നീതു എസ് മറ്റം, അനില്‍ എബ്രാഹം, അനീഷ ഗ്രേസ് ജോണി, പി ടി എ ഭാരവാഹികളായ പ്രസാദ്, രാഖിമോള്‍ രാജപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വര്‍ണ്ണാഭമായി അലങ്കരിച്ച സ്‌കൂള്‍ അങ്കണം വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവം പകര്‍ന്നു.