കൊടുവള്ളി: ഗവ.ഹൈസ്‌കൂള്‍ 1996-97 വര്‍ഷത്തെ എസ്.എസ്.എല്‍.സി വിദ്യാര്‍ഥി കളുടെ കൂട്ടായ്മയായ ‘തിരികെ 97’ രണ്ടാമത് സംഗമം കളരാന്തിരി പുനത്തില്‍ ഓഡിറ്റോറിയത്തില്‍ നടന്നു. 400ല്‍ പരം പൂര്‍വ്വ വിദ്യാര്‍ഥികള്‍ സംഗമത്തില്‍ പങ്കെടുത്തു.
ഗാനരചയിതാവ് കാനേഷ് പൂനൂര്‍ ഉദ്ഘാടനം ചെയ്തു. മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയുടെ ഫൈനല്‍ മത്സരവും സിനിമാ ഗാനാലാപന മത്സരവും നടന്നു. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും കാനേഷ് പൂനൂര്‍ സമ്മാനിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടുപരീക്ഷ വിജയികളെ ചടങ്ങില്‍ അനുമോദിച്ചു. അകാലത്തില്‍ പൊലിഞ്ഞ് പോയ അധ്യാപകരെയും വിദ്യാര്‍ഥികളെയും അനുസ്മരിക്കുന്ന ചടങ്ങും നടന്നു.
സ്വാഗത സംഘം ചെയര്‍ ഷാനവാസ് കൊടുവള്ളി അധ്യക്ഷത വഹിച്ചു. സംഗിത സംവിധായകന്‍ ബാബു പടനിലം, കെ.ടി. മന്‍സൂറലി, ബിനോയ്, ഷൈനി അരീക്കോട്, സാജിര്‍ മാനിപുരം, സലിം, നുസ്രത്ത് കട്ടാങ്ങല്‍, ഷമീര്‍ സംസാരിച്ചു. കണ്‍വീനര്‍ അഷ്‌റഫ് വാവാട് സ്വാഗതവും ട്രഷറര്‍ ഷറീന വായോളി നന്ദിയും പറഞ്ഞു.