കണ്ണൂരില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍

Kannur

കണ്ണൂര്‍: അക്രമികളില്‍ നിന്ന് വെട്ടേറ്റ യുവാവ് കണ്ണൂര്‍ ടൗണില്‍ രക്തം വാര്‍ന്ന് മരിച്ച സംഭവത്തില്‍ രണ്ടിപേരെ പൊലീസ് പിടികൂടി. കാഞ്ഞങ്ങാട് വേറ്റുമ്മല്‍ സ്വദേശി കെ ഷബീര്‍, കുറ്റിയാടി പാതിരിപ്പറ്റ സ്വദേശി പി അല്‍ത്താഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എ സി പി ടി കെ രത്‌നകുമാറിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ പി എ ബിനുമോഹനനും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പൂളക്കുറ്റി സ്വദേശി വി ഡി ജിന്റോ(39)യാണ് അക്രമികളുടെ കൊലക്കത്തിക്ക് ഇരയായത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പ്രതികള്‍ സമ്മിതിച്ചിട്ടുണ്ട്. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിലാണ് ജിന്റോയെ ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നു.