തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യ വര്‍മ്മ നാഷണല്‍ കോളേജ് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു

Thiruvananthapuram

തിരുവനന്തപുരം: നാഷണല്‍ കോളേജില്‍ പഠനത്തോടൊപ്പം സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രഗല്‍ഭമതികളായ വ്യക്തികളുമായി ആശയവിനിമയം നടത്തുവാനും അവരുടെ അനുഭവങ്ങളില്‍ നിന്നും ആശയങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഉള്‍ക്കാഴ്ചയോടുകൂടി തുടര്‍ വിദ്യാഭ്യാസവും ഉയര്‍ന്ന നിലയിലുള്ള തൊഴിലും ലഭ്യമാക്കാന്‍ വിദ്യാര്‍ഥികളെ സജ്ജമാക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ‘ഇന്‍സൈറ്റോ നാഷണല്‍’ എന്ന പ്രോജക്റ്റിന്റെ ഭാഗമായി തിരുവിതാംകൂര്‍ രാജകുടുംബാഗം പ്രിന്‍സ് ആദിത്യ വര്‍മ്മ കോളേജിലെ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.

നാഷണല്‍ കോളേജിന്റെ ‘ജീവിതമാണ് പഠനം’ എന്ന വിദ്യാര്‍ത്ഥി സഹായ പദ്ധതി മികച്ച ആശയമാണെന്നും അതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ ഫലപ്രാപ്തിയിലെത്തട്ടെയെന്ന് ആശംസിക്കുകയും നല്ല മനുഷ്യനാകാന്‍ വേണ്ടി പഠിക്കണമെന്നും ഇന്‍സൈറ്റോ നാഷണല്‍ പദ്ധതിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് തിരുവിതാംകൂര്‍ രാജകുടുംബം പ്രിന്‍സ് ആദിത്യ വര്‍മ്മ വിദ്യാര്‍ത്ഥികളെ ഉപദേശിച്ചു. രാജ ഭരണകാലത്തെ കുറിച്ചും വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചും വിദ്യാര്‍ത്ഥികളുമായി അദ്ദേഹം സംവദിച്ചു. ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ എസ് എ ഷാജഹാന്‍ സ്വാഗതവും മനാറുല്‍ ഹുദാ ട്രസ്റ്റ് ഡയറക്ടര്‍ മുഹമ്മദ് ഇക്ബാല്‍, അഡ്വക്കേറ്റ് ജയറാം അക്കാഡമി കോഡിനേറ്റര്‍ ഫാസിസ ബീവി സ്റ്റാഫ് അഡ്വൈസര്‍ ഉബൈദ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സുരേഷ് കുമാര്‍ എസ് എന്‍ എന്നിവര്‍ ആശംസയും അര്‍പ്പിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ജസ്റ്റിന്‍ ഡാനിയേല്‍ നന്ദി രേഖപ്പെടുത്തി.