ബി ജെ പിയേയും ആര്‍ എസ് എസിനേയും പോലെ ഗോമൂത്രം കുടിക്കുന്ന ഹിന്ദുത്വമല്ല തങ്ങളുടേത്: ഉദ്ദവ് താക്കറെ

India

നാഗ്പൂര്‍: ബി ജെ പിയേയും ആര്‍ എസ് എസിനേയും പോലെ ഗോ മൂത്രം കുടിക്കുന്ന ഹിന്ദുത്വമല്ല തങ്ങളുടേതെന്നും ദേശീയതയിലൂന്നയതാണെന്നും ശിവസേന നേതാവ് ഉദ്ദവ് താക്കറെ. പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡിയുടെ നേതൃത്വത്തില്‍ നടത്തിയ സമ്മേളനത്തിലാണ് ബി ജെ പിക്കെതിരെ രൂക്ഷ വിമര്‍ശനം ഉദ്ദവ് താക്കറെ ഉന്നയിച്ചത്.

ശിവസേനയെ സംബന്ധിച്ച് ഹിന്ദുത്വമെന്നാല്‍ ദേശീയതയുമായി ബന്ധപ്പെട്ടതാണ്. രാജ്യത്തിന് വേണ്ടി ജീവന്‍ പോലും ത്യജിക്കാന്‍ തയ്യാറാകും. എന്നാല്‍ ബി ജെ പിയുടെ ഹിന്ദുത്വമെന്നാല്‍ ഗോ മൂത്രം കുടിക്കല്‍ മാത്രമാണ്. ഗോ മൂത്രം കുടിച്ചിട്ട് അവര്‍ക്ക് ബുദ്ധി വരുന്നുണ്ടെങ്കില്‍ വരട്ടെ എന്നും ഉദ്ദവ് പറഞ്ഞു.

താന്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതിനെ ബി ജെ പി നിരന്തരം വിമര്‍ശിക്കുകയാണ്. കോണ്‍ഗ്രസിലെന്താ ഹിന്ദുക്കളില്ലേ. ഗോ മൂത്രം കുടിക്കാത്തവരൊന്നും ഹിന്ദുക്കളല്ലേയെന്നും ഉദ്ദവ് ചോദിച്ചു.