പ്ലസ് വണ്‍ സീറ്റ് അപര്യാപ്തത പരിഹരിക്കുക: മിര്‍വ

Kozhikode

കോഴിക്കോട്: ഹയര്‍ സെക്കന്ററി പ്രവേശനത്തിന് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രയാസങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കുറ്റിച്ചിറ മിസ്‌കാല്‍ റെസിഡന്‍സ് & വെല്‍ഫെയര്‍ അസോസിയേഷന്‍ (മിര്‍വ) ആവിശ്യപെട്ടു. പ്രദേശത്ത് ഹയര്‍ സെക്കന്ററി പ്രവശനത്തിന് യോഗ്യത നേടിയ കുട്ടികള്‍ക്ക് ആനുപാതകമായി സീറ്റുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. മിര്‍വ പ്രസിഡന്റ് പി മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി സി വി ശംസുദ്ധീന്‍, ട്രഷര്‍ എം മുഹമ്മദ് ഹാഫിസ്, കെ വി മുഹമ്മദ് ശുഹൈബ്, എ റിയാസ്, കെ ഫ്രൈജര്‍, നിസാര്‍ മൊല്ലാന്റകം, പി ടി അഹ്മദ് കോയ, പി ടി ഷൗക്കത്ത് എന്നിവര്‍ പ്രസംഗിച്ചു.