നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
ദമ്മാം: സിന്തസിസ് 4.0 എന്ന പേരില്‍ പ്രമുഖ അന്താരാഷ്ട്ര യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച കൗണ്‍സില്‍ മീറ്റ് സമാപിച്ചു. ദമ്മാം പാലസ് ഹോട്ടലില്‍ നടന്ന കൗണ്‍സില്‍ മീറ്റില്‍ സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ബഹ്‌റൈന്‍, യു എ ഇ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
വിദ്യാഭ്യാസ മേഖലയിലെ പുതിയ നയങ്ങളും രീതിശാസ്ത്രവും പുതുതലമറയെ ഒരു നല്ല പൗരനാക്കി മാറ്റുന്നതില്‍ എത്രമാത്രം സഹായകരമാകുന്നു എന്ന വിഷയത്തെ കുറിച്ച് നടന്ന ചര്‍ച്ചക്ക് ഫോക്കസ് ഇന്റര്‍നാഷണല്‍ ഡെപ്യൂട്ടി സി ഇ ഒ ഷബീര്‍ വെള്ളാടത്ത് നേതൃത്വം നല്‍കി. വിദ്യാഭ്യാസ രീതി ശാസ്ത്രത്തോടുള്ള അധികാരികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സമീപനത്തെ ചര്‍ച്ചയ്ക്ക് വിധേയമാക്കുക എന്ന ലക്ഷ്യത്തില്‍ ഈ വര്‍ഷം അവസാനം എജുഫോക്കസ് കാമ്പയിന്‍ നടത്താനുള്ള പ്രവര്‍ത്തന രൂപ രേഖ കൗണ്‍സില്‍ അംഗീകരിച്ചു. ജരീര്‍ വേങ്ങര (സൗദി അറേബ്യ), അമീര്‍ ഷാജി (ഖത്തര്‍), സൈദ് മുഹമ്മദ് (കുവൈറ്റ്), നൂറുദ്ദീന്‍ (ബഹ്‌റൈന്‍) എന്നിവര്‍ വിവിധ റീജിയണു കളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യുണൈറ്റഡ് നേഷന്‍സ് വിഭാവനം ചെയ്യുന്ന സുസ്ഥിര വികസന പദ്ധതികളെ അടിസ്ഥാനമാക്കി പ്രഥമ ഇന്റര്‍നാഷണല്‍ യൂത്ത് കോണ്‍ഫറന്‍സ് സൗദി അറേബ്യയില്‍ വെച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഫോക്കസ് ഇന്റര്‍നാഷണല്‍ സി ഇ ഒ ഷമീര്‍ വലിയ വീട്ടില്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഫിറോസ് മരക്കാര്‍, ഹര്‍ഷിദ് മാത്തോട്ടം, മുഹമ്മദ് റിയാസ്, അസ്‌കര്‍ റഹ്മാന്‍, താജുദ്ദീന്‍ എം, യൂസുഫ് കൊടിഞ്ഞി, മുനീര്‍ അഹ്മദ് എന്നിവര്‍ സംസാരിച്ചു.