മലബാറിലെ വിദ്യാഭ്യാസ മേഖലയെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്നു: കെ എം അഭിജിത്ത്

Kozhikode

കോഴിക്കോട്: മലബാറിലെ വിദ്യാഭ്യാസ മേഖലയോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നത് അനീതിയാണെന്ന് എന്‍ എസ് യു ജനറല്‍ സെക്രട്ടറി കെ എം അഭിജിത്ത്. മലബാര്‍ മേഖലയിലെ മുപ്പത്തിനായിരത്തിലധികം വരുന്ന പ്ലസ് വണ്‍ സീറ്റുകളുടെ അപര്യാപ്ത്തത പരിഹരിക്കാന്‍ ഓരോ വര്‍ഷവും നടത്തുന്ന സീറ്റ് വര്‍ധനവ് കൊണ്ട് സാധിക്കില്ലെന്നും അധിക ബാച്ചുകള്‍ അനുവദിച്ചാല്‍ മാത്രമേ പ്ലസ് വണ്‍ സീറ്റുകളുടെ കുറവിന് ശാശ്വത പരിഹാരം കാണാന്‍ സാധിക്കുകയുള്ളുമെന്നും അദ്ദേഹം പറഞ്ഞു.

മലബാറില്‍ പ്ലസ് വണ്ണിന് അധിക ബാച്ചുകള്‍ അനുവദിക്കുക.. മലബാറിലെ വിദ്യാഭ്യാസ മേഖലയോടുള്ള സര്‍ക്കാര്‍ അനീതി അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി കെ.എസ്.യു കോഴിക്കോട് ജില്ലാ കമ്മിറ്റി കോഴിക്കോട് ഡി.ഡി.ഇ ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ ക്ലാസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ് അധ്യക്ഷത വഹിച്ചു സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സനൂജ് കുരുവട്ടൂര്‍,അര്‍ജുന്‍ കട്ടയാട്ട് സംസ്ഥാന സമിതി അംഗങ്ങളായ അര്‍ജുന്‍ പൂനത്ത്, എ.കെ ജാനിബ്, എം.പി രാഗിന്‍, ഫായിസ് നടുവണ്ണൂര്‍, ആകാശ് കീഴാനി, മുആദ് നരിനട, ഋഷികേശ് അമ്പലപ്പടി, ഷാഹിയ ബഷീര്‍, റിഷാമ് ചുങ്കം ഫുആദ് സുവീന്‍ എന്നിവര്‍ സംസാരിച്ചു.