മണിപ്പൂരില്‍ ഗുജറാത്തിന്‍റെ ആവര്‍ത്തനം; സുപ്രീംകോടതി ഇടപെടണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ

Kerala

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കോഴിക്കോട്: മണിപ്പുരില്‍ ആഴ്ചകളായി കലാപം നടക്കുകയും ജീവനും സ്വത്തും ദിനേനയെന്നോണം കവര്‍ന്നെടുക്കപ്പെടുമ്പോഴും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കയ്യുംകെട്ടി നോക്കി നില്ക്കുമ്പോള്‍ മണിപ്പൂരില്‍ സ്വയ്‌ര ജീവിതം ഉറപ്പുവരുത്താന്‍ സുപ്രീം കോടതി ഇടപെണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

മണിപ്പൂരിലെ പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മണിപ്പൂരിലെ ജനനേതാക്കള്‍ സമീപിച്ചിട്ട് മുഖം കൊടുക്കാന്‍പോലും പ്രധാനമന്ത്രി തയ്യാറായിട്ടി ല്ലെന്നത് ഗൗരവതരമാണ്. ഗുജറാത്തിലെപോലെ തന്നെ ഭരണകൂട സ്‌പോണ്‍സേഡ് വംശഹത്യ യാണ് മണിപ്പൂരിലേതും എന്നുതന്നെ വേണം കരുതാന്‍. കേന്ദ്രസംസ്ഥാന സര്‍ക്കാറുകളും രാഷ്ട്രപതി ഭവനും മണിപ്പൂരിലെ കൂട്ടക്കൊലകളെ കണ്ടില്ലെന്ന് നടിക്കുന്ന സാഹചര്യത്തില്‍ പൗരന്മാര്‍ക്ക് സുരക്ഷയൊരുക്കാന്‍ സുപ്രീംകോടതി ഇടപെടുകതന്നെ വേണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

അടുത്ത ജനുവരിയില്‍ കൊണ്ടോട്ടി കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാ സമ്മേളന ത്തിന്റെ മുന്നോടിയായി ജൂണ്‍ 30 ന് അല്‍ജാരിയ ദിനമായി ആചരിക്കാനും ജൂലൈ 30 ന് സംസ്ഥാനത്തെ മൂന്ന് മേഖലകളില്‍ പ്രവര്‍ത്തക സംഗമങ്ങള്‍ നടത്താനും തീരുമാനിച്ചു.

ജന: സെകട്ടറി സി പി. ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. വൈസ്. പ്രസിഡന്റ് കെ പി.അബുറഹിമാന്‍ സുല്ലമി അദ്ധ്യക്ഷത വഹിച്ചു. എന്‍ എം അബ്ദുല്‍ ജലീല്‍, എഞ്ചിനിയര്‍ സൈതലവി, എം അഹ്മദ്കുട്ടി മദനി, പി അബ്ദുല്‍ അലി മദനി, സി. മമ്മു കോട്ടക്കല്‍, എം.ടി. മനാഫ്, കെ എം കുഞ്ഞമ്മദ് മദനി, ഡോ. അനസ് കടലുണ്ടി, ഡോ. ജാബിര്‍ അമാനി, ശംസുദ്ദീന്‍ പാലക്കോട്, അലി മദനി മൊറയൂര്‍, ഫൈസല്‍ നന്മണ്ട, ബി പി എ ഗഫൂര്‍, ജി.സി.സി കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ അബ്ദുലത്തീഫ് നല്ലളം, പി.പി. ഖാലിദ്, അബ്ദുസ്സലാം പുത്തൂര്‍, കെ.എ. സുബൈര്‍, കെ പി അബ്ദുറഹ്മാന്‍ , ഡോ. ഐ.പി. അബ്ദുസ്സലാം,സുഹൈല്‍ സാബിര്‍, സി.ടി. ആയിശ, ഡോ. അന്‍വര്‍ സാദത്ത്,ജസീം സാജിദ്, ആദില്‍ നസീഫ്, റുക്‌സാന വാഴക്കാട്, ഷാനവാസ് ചാലിയം, ജുവൈരിയ്യ ടീച്ചര്‍ പ്രസംഗിച്ചു