മലംഭൂതം ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

Kozhikode

കല്പറ്റ: ജില്ലാശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘മലം ഭൂതം ‘ കാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനവും ലോഗോ പ്രകാശനവും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചു.പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന നവ കേരള തദ്ദേശകം 2.0 ന്റെ ജില്ലാതല അവലോകന യോഗത്തില്‍ ജില്ല ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ വി.കെ ശ്രീലതയ്ക്ക് നല്‍കിയാണ് ലോഗോ പ്രകാശനം ചെയ്തത്.

മാലിന്യ നിര്‍മാര്‍ജനത്തിന്റെയും ശുചിത്വത്തിന്റെയും കാര്യത്തില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തദ്ദേശഭരണസ്ഥാപനങ്ങളും ശുചിത്വമിഷനും സംയുക്തമായി ഇടപെടണമെന്ന് മന്ത്രി പറഞ്ഞു. സമ്പൂര്‍ണ ശുചിത്വത്തിന്റെ ഭാഗമായി മാലിന്യ ഉറവിട സംസ്‌കരണവും വാതില്‍ പടി ശേഖരണവും കാര്യക്ഷമമമായി ജില്ലയില്‍ നടപ്പാക്കണം. സമ്പൂര്‍ണ ശുചിത്വ ജില്ല എന്ന ലക്ഷ്യത്തിലെത്താന്‍ ജനപ്രതിനിധികള്‍ നേരിട്ട് ബോധവത്ക്കരണ പരിപാടികളില്‍ പങ്കാളികളാകണം. തെളി നീരൊഴുകും നവ കേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ 82 ശതമാനം പൊതു ജലാശയങ്ങളിലും 78 ശതമാനം കിണറുകളിലും മല മാലിന്യവും കോളിഫോം ബാക്ടീരിയയും കലര്‍ന്നിട്ടുള്ളതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്യാമ്പയിന്‍ അംരംഭിച്ചതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *