ഉള്ളടക്കത്തിന്‍റെ വൈവിധ്യമാണ് നല്ല സിനിമകളെ രൂപപ്പെടുത്തുന്നത്

Thiruvananthapuram

തിരുവനന്തപുരം: കേരള സര്‍വകലാശാല റിസര്‍ച്ച് ഫെസ്റ്റിന്റെ ഭാഗമായി ഇസ്ലാമിക് ആന്‍ഡ് വെസ്റ്റ് ഏഷ്യന്‍ പഠന വിഭാഗം ചലച്ചിത്ര ആസ്വാദന ശില്പശാല സംഘടിപ്പിച്ചു. സംവിധായിക സൗമ്യ സദാനന്ദന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഉള്ളടക്കത്തിന്റെ വ്യത്യസ്തതയാണ് സിനിമയെ മുന്നോട്ടു നയിക്കേണ്ടത് എന്നും, ഉള്ളിലുള്ള ആശയത്തോട് നിരന്തരമായ ആവേശം ഉണ്ടെങ്കില്‍ മാത്രമേ നല്ല സിനിമകള്‍ ഉണ്ടാവൂ എന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഗവേഷണം എന്നത് തിരഞ്ഞെടുത്ത വിഷയത്തില്‍ നിലവില്‍ നടന്നിട്ടുള്ള പഠനങ്ങലിലേക്ക് പുതുതായി എന്തെല്ലാം കൂട്ടിച്ചേര്‍ക്കാം എന്ന സാധ്യതകളുടെ അന്വേഷണമാണ് എന്ന് അഭിപ്രായപ്പെട്ട് പി കെ രാജശേഖരന്‍. നിരൂപണവും ഗവേഷണവും പ്രശ്‌നങ്ങളും സാധ്യതകളും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവേഷണ വിഷയം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, വിഷയത്തെയും ഗവേഷണ വ്യവസ്ഥയും സമീപിക്കേണ്ടത് എങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. സാഹിത്യ നിരൂപണത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം ‘തിരഞ്ഞെടുത്ത മേഖലയില്‍ നാളിതുവരെയുള്ള പഠനങ്ങളെ പരാമര്‍ശിച്ചും അവയിലുണ്ടായിട്ടുള്ള എല്ലാവിധ തര്‍ക്കങ്ങളെയും ഒരു പൂര്‍വ്വപാഠമെന്ന നിലയില്‍ പരിശോധിച്ചുമല്ല വിലയിരുത്തുന്നത്. മറിച്ച് തന്റേതായ സൈദ്ധാന്തിക വീക്ഷണത്തിലൂടെയായിരിക്കും’ എന്നും കൂട്ടിച്ചേര്‍ത്തു. മലയാളം വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്.