കുറ്റ്യാടി: കുറ്റ്യാടി- തൊട്ടില്‍പ്പാലം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ടൗണിലെ വ്യാപാരികള്‍ റോഡിലെ കുഴിയില്‍ വാഴ വച്ച് പ്രതിഷേധിച്ചു. ഒന്നര വര്‍ഷത്തോളമായി നഗര വികസനത്തിന്റ ഭാഗമായി പൊളിച്ചിട്ടിരിക്കുകയാണ് റോഡ്. ഇരുചക്ര വാഹനങ്ങളടക്കം കുഴികളില്‍ വീഴുന്നത് നിത്യ സംഭവമാണ്. അപകടങ്ങളുടെ എണ്ണം നിത്യേന വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. നിരവധി തവണ ഈ ദുരവസ്ഥ അധികാരികളുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും പരിഹരിക്കുന്നതിന് നടപടി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് നയീം കണ്ണോത്തിന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ റോഡിലെ കുഴിയില്‍ വാഴ നടത്ത് പ്രതിഷേധിച്ചത്. ഈ അവസ്ഥ ഇനിയും തുടരുകയാണെങ്കില്‍ വ്യാപാരികളുടെയും നാട്ടുകാരുടെയും വാഹന ഉടമകളുടെയും പ്രതിഷേധം ശക്തമാക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞു.
