തളിപ്പറമ്പ: ആറു ഗഡു (18%) ഡി എ കുടിശിക അനുവദിക്കുക, പിടിച്ചു വെച്ച മൂന്നും നാലും ഗഡു പെന്‍ഷന്‍ പരിഷ്‌ക്കരണകുടിശികയും ക്ഷാമാശ്വാസ കുടിശികയും നല്‍കുക, മെഡിസെപ്പ് അപാകതകള്‍ പരിഹരിക്കുക, ശമ്പള പരിഷ്‌ക്കരണ കമ്മീഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളോട് സര്‍ക്കാര്‍ കാട്ടുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ച് കേരളപ്പിറവി ദിനമായ നവംബര്‍ 1ന് കെഎസ്.എസ്.പി.എ (കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍) വഞ്ചനാദിനമാചരിക്കും.
തളിപ്പറമ്പ സബ്ട്രഷറിക്കു മുന്നില്‍ നോട്ടീസ് വിതരണം, പ്രകടനം, വിശദീകരണ യോഗം എന്നിവ നടക്കും. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് പി. സുഖദേവന്‍ അദ്ധ്യക്ഷത വഹിക്കും.