വേദങ്ങള്‍ ഉദ്‌ഘോഷിക്കുന്നത് മാനവിക സന്ദേശം: പ്രൊഫ: കെ പി സക്കരിയ്യ

Malappuram

അരീക്കോട്: ദൈവിക വേദങ്ങളുടെ മാനവിക സന്ദേശം സ്വീകരിച്ചാല്‍ ലോകത്ത് ശാന്തിപുലരുമെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി പ്രൊഫ: കെ പി സകരിയ പറഞു. ‘വിശ്വമാനവികതക്ക് വേദ വെളിച്ചം’ എന്ന പ്രമേയത്തില്‍ വരുന്ന ജനുവരി 25 മുതല്‍ 28 വരെ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി വടക്കുമുറി അല്‍ ഹുമദി ഹാളില്‍ നടന്ന അരീക്കോട് മണ്ഡലം സോണല്‍ പ്രീ കോണ്‍ ‘ദൗത്യപഥം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് അബൂബക്കര്‍ അന്‍വാരി അധ്യക്ഷനായി. മിസ്ഹബ് ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി, ജില്ലാ സെക്രട്ടറി കെ.അബ്ദുല്‍ അസീസ്, കെ.പി അബ്ദുന്നാസര്‍ സുല്ലമി, അബൂബക്കര്‍ സിദ്ദീഖ് മാസ്റ്റര്‍, കെ.ഡാനിഷ്, കെ.സലാഹുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.