ഓലപ്പീടിക: അയല്‍പക്ക ബന്ധങ്ങള്‍ പ്രയാസങ്ങളില്‍ കൈ താങ്ങായി മാറുന്ന ആശ്വാസ കൂട്ടായ്മകളായി മാറണമെന്നും, അയല്‍പക്ക സൗഹൃദങ്ങളില്‍ വിഷം കലക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള വിദ്വേഷ പ്രചരണങ്ങള്‍ക്കെതില്‍ ജാഗ്രത പുലര്‍ത്തണമെന്നും ഓലപ്പീടിക ശാഖ സംഘടിപ്പിച്ച സൗഹൃദ മുറ്റം പരിപാടി അഭിപ്രായപ്പെട്ടു.
ജനുവരിയില്‍ കരിപ്പൂരില്‍ നടക്കുന്ന പത്താം മുജാഹിദ് സംസ്ഥാന സമ്മേളന പ്രചരണാര്‍ത്ഥം ഓലപ്പീടിക ശാഖ സംഘടിപ്പിച്ച സൗഹൃദ മുറ്റം പരിപാടി താനൂര്‍ മുന്‍സിപ്പല്‍ മുന്‍ വൈസ് ചെയര്‍മാന്‍ സി മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. പി പി മുഹമ്മദ് സുബൈര്‍ അദ്ധ്യക്ഷത വഹിച്ചു.ഷാനവാസ് പറവന്നൂര്‍ ,ടി കെ എന്‍ നാസര്‍, ഷഹീറ കെ ടി പ്രസംഗിച്ചു.