കോഴിക്കോട് -സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ പുത്തൻ കാൽവെപ്പാണ്
കഴിഞ്ഞ ദിവസം ടെക്നോ പാർക്കിൽ ഉദ്ഘാടനം ചെയ്യപ്പെട്ട എംബസി ടോറസ് ബിൽഡിങ്ങെന്ന് ഓട്ടിസ് ഇന്ത്യ പ്രസിഡന്റും മലയാളിയുമായ സെബി ജോസഫ് പറഞ്ഞു.
കേരളത്തിൽ ഗ്രേഡ് എ വാണിജ്യ റിയൽ എസ്റ്റേറ്റ് രംഗത്ത് ഡിമാന്റ് വർധിക്കുകയും ബിസിനസ്സിനനുകൂലമായ സാഹചര്യം ഉരുത്തിരികയും ചെയ്യുന്നത് സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ഏറെ ഇത് സഹായകമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലീഡിന്റെ ഗോൾഡൺ സർടിഫിക്കേഷൻ ലക്ഷ്യമാക്കി പണിത ഈ ഗ്രീൻ ബിൽഡിങ്ങിൽ
കെട്ടിടത്തെപ്പോലെ തന്നെ കുറഞ്ഞ ഊർജം മാത്രം ഉപയോഗപ്പെടുത്തുന്നവയാണ് ഇലവേറ്ററുകളും . കൂടാതെ ലിഫ്റ്റ് നിൽക്കുമ്പോൾ ഊർജം വലിച്ചെടുത്ത് കെട്ടിടത്തിലെ തന്നെ മറ്റാവശ്യങ്ങൾക്കായി നൽകുകയും ചെയ്യുന്നു. അതി നൂതനമായ ഓട്ടിസ് കോംപാസ്, യാത്രാ സമയം കുറച്ച് കാര്യശേഷി വർധിപ്പിക്കുന്നുവെന്നതടക്കമുള്ള പ്രത്യേകതകളും എംബസി ടോറസ് ടെക് സോണിന്റെ ഉദ്ഘാടനം ചെയ്യപ്പെട്ട നയാഗ്ര, ഓഫീസ് സമുച്ചയത്തിനുണ്ട്.