മുജാഹിദ് സംസ്ഥാന സമ്മേളനം, ആലപ്പുഴ മണ്ഡലം മാനവികത സന്ദേശ പതയാത്ര സംഘടിപ്പിച്ചു

Alappuzha

ആലപ്പുഴ: കെ എന്‍ എം മര്‍ക്കസു ദ്ദഅവ ആലപ്പുഴ മണ്ഡലം സമിതിയുടെ നേതൃത്വത്തില്‍ മാനവികതാ സന്ദേശ പതയാത്ര സംഘടിപ്പിച്ചു. നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്തിന്റെ ആത്മാവായ മതേതരത്വവും മത സൗഹാര്‍ദ്ധവും വീണ്ടെടുക്കാനും അതിനു ശക്തി പകരാനും ഓരോ മത വിശ്വാസികളും പരിശ്രമിക്കേണ്ടതുണ്ട്. രാജ്യം 75മത് റിപ്പബ്‌ളിക് ദിനം ആഘോഷിക്കുന്ന ഈ വേളയില്‍ അതിനായി ഒരേ മനസ്സോടെ നമ്മള്‍ പ്രവര്‍ത്തിക്കണം. ‘വിശ്വ മാനവികതക്ക് വേദവെളിച്ചം ‘ പ്രമേയത്തില്‍ 2024 ഫിബ്രവരി, 15, 16, 17, 18 കരിപ്പൂരില്‍ നടത്തപ്പെടുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കെ. എന്‍. എം മര്‍ക്കസുദ്ദഅവ ആലപ്പുഴ മണ്ഡലം സമിതിയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ സംഘടിപ്പിച്ച മാനവികത സന്ദേശ പഥ യാത്രയുടെ സമാപന സമ്മേളനം ഓര്‍മപ്പെടുത്തി. രാജ്യത്തെ ജനങ്ങളെ മതത്തിന്റെയും വര്‍ഗീയതയുടെയും പേരുപറഞ്ഞു വിഭജിക്കാനും അസ്ഥിരപ്പെടുത്താനും ശ്രമിക്കുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ തിരിച്ചറിഞ് ഒറ്റപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കെ എന്‍ എം, എം ജി എം, ഐ എസ് എം, എം എസ് എം, ഐ ജി എം പ്രവര്‍ത്തകര്‍ പതയാത്രയില്‍ അണിചേര്‍ന്നു. ആലപ്പുഴ സക്കറിയ ബസാറില്‍ നിന്നും ആരംഭിച്ച മുജാഹിദ് പത്താമത് സംസ്ഥാന സമ്മേളന പ്രചാരണ മാനവികതാ സന്ദേശ പദയാത്ര കെ എന്‍ എം മര്‍ക്കസു ദ്ദ അവ സംസ്ഥാന സെക്രട്ടറി സുബൈര്‍ അരുര്‍ ഉദ്ഘാടനം ചെയ്തു. നഗര പ്രദേശങ്ങളിലൂടെ സമ്മേളന സന്ദേശം നല്‍കി ഇ. എം. എസ്. സ്‌റ്റേഡിയത്തില്‍ സമാപിച്ച സന്ദേശ പഥ യാത്രയെ അഭിസംബോധന ചെയ്തു കൊണ്ട് ശാക്കിര്‍ ബാബു കുനിയില്‍, ഷെമീര്‍ ഫലാഹി, കെ എന്‍ എം മര്‍ക്കസു ദ്ദഅവ ജില്ലാ സെക്രട്ടറി എ. പി. നൗഷാദ്, അമീര്‍ ഹാദി, മണ്ഡലം സെക്രട്ടറി, മുബാറക് അഹമ്മദ്, മണ്ഡലം പ്രസിഡന്റ് കലാമുദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.