സുരക്ഷ കേന്ദ്രസേന ഏറ്റെടുത്തു, ഗവര്‍ണര്‍ക്ക് ഇന്നു മുതല്‍ സിആര്‍പിഎഫിന്‍റെ സെഡ് പ്ലസ് സുരക്ഷ

Kerala

തിരുവനന്തപുരം: എസ്.എഫ്.ഐയുടെ ഉണ്ടായ ഉടക്കിനെ തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ ഇനി കേന്ദ്ര സേന നോക്കും. ഇനി സി.ആര്‍.പി.എഫ് ആയിരിക്കും ഇനിമുതല്‍ ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കുക. ഗവര്‍ണര്‍ക്കും രാജ്ഭവനും സിആര്‍പിഎഫിന്റെ സെഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു. കേരള പോലീസിന്റെ സുരക്ഷ ഇനി ഉണ്ടാവില്ല എന്നാണ് റിപ്പോര്‍ട്ട്. എസ്.എഫ്.ഐഗവര്‍ണര്‍ വിഷയം സര്‍ക്കാരിന് ഇരുട്ടടി ആയിരിക്കുകയാണ്. കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു നേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധത്തിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്നാണ് കേന്ദ്ര നടപടി.

പ്രതിഷേധത്തിന് പിന്നാലെവാഹനത്തില്‍നിന്നും റോഡിലിറങ്ങി പ്രവര്‍ത്തകരോടും പോലീസിനോടും കയര്‍ത്ത ഗവര്‍ണര്‍ റോഡില്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പോലീസ് ആണെന്നും അവര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓര്‍ഡര്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പോലീസ് മുകളില്‍നിന്നുള്ള ഉത്തരവ് അനുസരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സംസ്ഥാനത്ത് നിയമലംഘനം പ്രോത്സാഹിപ്പിക്കുന്നത് മുഖ്യമന്ത്രിയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.