അന്യസംസ്ഥാന തൊഴിലാളികൾക്ക് സ്പെഷൽ ഈദ് നമസ്കാരം

Kannur

തലശ്ശേരി: തലശ്ശേരിയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി പഴയ ബസ് സ്റ്റാൻ്റ് സലഫി സെൻ്ററിൽ പ്രത്യേക ഈദ് നമസ്കാരം സംഘടിപ്പിക്കുന്നു. ഇമാം മുഖീം അഹമ്മദ് ഈദ് നമസ്കാരത്തിന് നേതൃത്വം നൽകും. ഈദ് ഖുതുബ ഉർദുവിലായിരിക്കും. സമയം രാവിലെ 8:00മണി