മെട്രോ നഗര പരിധിയിൽ നിലവാരമുള്ള ലോ ഫ്ലോർ ബസ്സുകൾ നിരത്തിലിറക്കുവാൻ അധികൃതർ തയ്യാറാവണം: തേറാട്ടിൽ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ബീന തോമസ്

Eranakulam

കൊച്ചി. നഗരപരിധിയിൽ നിലവാരമുള്ള ലോഫ്ലോർ ബസ്സുകൾ വിന്യസിപ്പിക്കുവാൻ അധികൃതർ തയ്യാറാവണം എന്ന് തേറാട്ടിൽ കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ബീന തോമസ് ആവശ്യപ്പെട്ടു.

ആക്രി വാഹനത്തിന് സമാനമായ സ്വകാര്യ ബസുകൾ വയോധികർക്കും, രോഗികൾക്കും സഞ്ചരിക്കുവാൻ പറ്റാത്ത വിധത്തിലുള്ളതാണ്. ഇതു മാറ്റി നഗര ഗതാഗതം സുഗമമാക്കുവാൻ നിലവാരമുള്ള ലോഫ്ലോർ നഗര ബസ്സുകൾ അത്യാവശ്യമാണ്.കേരള സംസ്ഥാനത്തിലെ വികസന നഗരമായ കൊച്ചിക്ക് ഇത്തരത്തിലുള്ള ഒരു മാറ്റം അത്യാവശ്യമാണെന്ന് അവർ പറഞ്ഞു.