കോഴിക്കോട് : ‘ ഈ മേഖലയിൽ തങ്ങൾ സ്വന്തമായി നടത്തിയ പരീക്ഷണമാണ് തങ്ങളുടെ വിജയത്തിൻ്റെ അടിസ്ഥാനമെന്ന് സൈലം സാരഥികൾ. തങ്ങളുടേതായ ഒരു റിസർച്ച് വിംഗുണ്ട്. ഇവരുടെ ഗവേഷണ ഫലമാണ് ഞങ്ങളുടെ അധ്യാപകരിലൂടെ പതിനായിരക്കണക്കിന് കുട്ടികളിലെത്തിക്കുന്നത്. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി മൂന്നുവർഷം കൊണ്ട് ഞങ്ങൾ ഞങ്ങളുടേതായ ഒരു സിസ്റ്റം വളർത്തി കൊണ്ടു വന്നതായും സി.ഇ. ഒ അനന്തുവും ഡയറക്ടർമാരായ ലിജീഷ്കുമാറും വിനേഷ്കുമാറും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്തെ ഏറ്റവും വലിയ സ്റ്റുഡൻ്റ്സ് അവാർഡ് പ്രോഗ്രാമുമായ
‘സൈലം അവാർഡ്സി’ൻ്റെ മൂന്നാമത്തെ എഡിഷൻ 24 ന് (നാളെ) കോഴിക്കോട്ട് നടക്കും. സൈലത്തിൽ നിന്നും മെഡിക്കൽ – എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളും, സി.എ, എ.സി.സി.എ പരീക്ഷകളിൽ ഉയർന്ന റാങ്ക് നേടിയ സൈലം വിദ്യാർഥികളെയുമാണ് ചടങ്ങിൽ ആദരിക്കപ്പെടുന്നത്. കേരളത്തിലെ ഏറ്റവും വലിയ സ്റ്റുഡൻ്റ്സ് അവാർഡ് പ്രോഗ്രാമാണ് കോഴിക്കോട് സ്വപ്ന നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെൻ്ററിൽ നടക്കുന്നത്.
പതിനയ്യായിരത്തിലധികം കുട്ടികൾ പങ്കെടുക്കുന്ന ചടങ്ങിൽ സിനിമാ താരമായ
ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, രമേഷ് പിഷാരടി, നസ്ലിൻ, നിഖില വിമൽ, പേർളി മാണി, ജീവ ജോസഫ്, കാർത്തിക് സൂര്യ, ഹനാൻ ഷാ, ഹാഷിർ & ടീം, ഫെജോ തുടങ്ങിയ വൻ താരനിരതന്നെ അണിനിരക്കും.
മെഡിക്കൽ – എഞ്ചിനീയറിങ് പ്രവേശനപ്പരീക്ഷാ പരിശീലനരംഗത്ത് മികച്ച മുന്നേറ്റം കാഴ്ചവച്ച സൈലം ലേണിങ്ങിൽനിന്ന് ഉള്ള പതിനായിരക്കണക്കിന് വിദ്യാർഥികളാണ് കഴിഞ്ഞ നാലു വർഷംകൊണ്ട് വിവിധ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയിട്ടുള്ളത്. ആയിരത്തിലധികം സൈലം വിദ്യാർഥികൾക്കാണ് ഈ വർഷം മാത്രം AIIMS/ IIT / NIT തുടങ്ങി ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങ
ളിൽ പ്രവേശനം ലഭിച്ചിരിക്കുന്നത്.
NEET /JEE കോച്ചിങ് കൂടാതെ പി.എസ്.സി, എസ്.എസ്.സി, ബാങ്കിങ്, റെയിൽവേ, കൊമേഴ്സ് പ്രൊഫഷണൽ കോഴ്സുകൾക്കും സൈലം പരിശീലനം നൽകുന്നുണ്ട്. തമിഴ്നാട്ടിലും കർണാടകത്തിലുമെല്ലാം സൈലത്തിന് ക്യാമ്പസുകളും സ്കൂളുകളുമുണ്ട്. പതിനഞ്ചു ലക്ഷത്തോളം ആസ്പിരൻ്റ്സ് ഉള്ള സൈലത്തിന് കേരളത്തിലുടനീളം ട്യൂഷൻ സെന്ററുകളുമുണ്ട്.
NEET 2025 എഴുതുന്നവർക്കുള്ള ക്രാഷ് കോഴ്സ് അഡ്മിഷനും, 6 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള 2025 – 26 അദ്ധ്യയന വർഷത്തേക്കുള്ള ഫൗണ്ടേഷൻ പ്രോഗ്രാമിൻ്റെ അഡ്മിഷനും, അടുത്ത വർഷത്തേക്കുള്ള NEET – JEE റിപ്പീറ്റർ ബാച്ചുകളിലേക്കുള്ള അഡ്മിഷനും ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 600 9 100 300 . പരിപാടി , കൃത്യം 2:30 ന് ആരംഭിക്കും.
മറ്റ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്നും ഇവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.