വയനാട് ജില്ല കുടുംബശ്രീ മിഷന്‍ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ ഒഴിവുകളിലേയ്ക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

Wayanad

കല്പറ്റ: വയനാട് ജില്ലയിലെ കുടുംബശ്രീ മിഷനില്‍ നിലവില്‍ ഒഴിവുള്ള ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് തെരഞ്ഞെടുക്കുന്നതിന് അയല്‍ക്കൂട്ട അംഗം/കുടുംബാംഗം/ ഓക്സിലറി ഗ്രൂപ്പ് അംഗം ആയവരില്‍ നിന്നും താഴെപറയുന്ന യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.

20 നും 35 നും മദ്ധ്യേ പ്രായമുള്ളവര്‍ ആയിരിക്കണം. ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. എം.ഐ.എസ് ബ്ലോക്ക് കോഓർഡിനേ റ്റര്‍ തസ്തികയിലേക്കാണ്  അപേക്ഷ സമര്‍പ്പിക്കേണ്ടത്. അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനം (എം.എസ്.ഓഫീസ്) നിര്‍ബന്ധമാണ്. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ്.

ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടോ kudumbashree.org എന്ന വെബ് സൈറ്റില്‍ നിന്നോ ലഭിക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20.12.2024  വൈകുന്നേരം 5.00 മണിവരെ.

 പരീക്ഷാഫീസായി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, വയനാട് ജില്ലയുടെ പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്‍റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.

പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, ആശ്രയ കുടുംബാംഗം/ഭിന്നശേഷി/ട്രാന്‍സ് ജെന്‍റര്‍/ എസ്.സി/ എസ്.റ്റി. എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, ഡിമാന്‍റ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യേണ്ടതാണ്.

അപേക്ഷകള്‍ അയക്കേണ്ട മേല്‍വിലാസം: ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, 2-ാം നില, പോപ്പുലര്‍ ബില്‍ഡിംഗ്, സിവില്‍ സ്റ്റേഷന് എതിര്‍ വശം, കല്‍പ്പറ്റ നോര്‍ത്ത്, പിന്‍കോഡ് 673122, ടെലിഫോണ്‍ 04936 299370, 04936206589.