ബസ് സർവീസ് ആരംഭിക്കാൻ നടപടി സ്വീകരിക്കണം

Kozhikode

കോഴിക്കോട്: ജനങ്ങൾ തിങ്ങിപാർക്കുന്ന കുറ്റിച്ചിറ, തങ്ങൾസ് റോഡ്, ഹൽവ ബസാർ ഭാഗത്തേക്ക് ബസ് സർവീസ് അനുവദിക്കാത്തത് കാരണം യാത്രക്കാർ വളരെയധികം പ്രയാസ പ്പെടുകയാണ്.

കുറ്റിച്ചിറയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രി, ബീച്ച് ആശുപത്രി, മറ്റു ധാരാളം പ്രൈവറ്റ് ആശുപത്രികൾ, സ്കൂളുകൾ, ബാങ്കുകൾ,കോളജുകൾ, പാളയം , റെയിൽ വേ സ്റ്റേഷൻ , ബസ് സ്റ്റാൻ്റ് തുടങ്ങി പല ഭാഗങ്ങളിലേക്കും,പോകുവാനും കുറ്റിച്ചിറ ഹയർ സെക്കണ്ടറി സ്കൂൾ, ഡയലിസ് സെൻ്ററുകൾ ചരിത്ര പ്രസിദ്ധമായ മിശ്ക്കാൽ പള്ളി, മുച്ചുന്തി പളളി,ജുമാ: അത്ത് പള്ളി, കുറ്റിച്ചിറ പൈതൃക ഇബ്നു ബത്തൂത്ത വാക്ക് വേ,പുരാതന തറവാടുകൾ തുടങ്ങിയ ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങൾ സന്ദർശിക്കാനും ദിനേന വന്നുകൊണ്ടിരിക്കുന്ന നൂറുക്കണക്കിന് സന്ദർശകർക്കും മറ്റും വന്നു പോകുവാൻ ബസ് സർവീസ് ഇല്ലാത്തത് കാരണം ബുദ്ധിമുട്ടുകയാണ്.

പ്രദേശത്തുകാരുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ച് ബസ്സ്‌റൂട്ട് പുനരാരംഭിക്കാൻ ഉടൻ തന്നെ നടപടി ഉണ്ടാകണമെന്ന് കുറ്റിച്ചിറ മേക്ക് അക്കാഡമിക് സെൻ്റർ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ പ്രസിഡൻ്റ് പി ടി മുഹമ്മദലി അധ്യക്ഷത വഹിച്ചു, എം ഹാറൂൺ,വളപ്പിൽ അബ്ദുസ്സലാം, കെ. എം അഷറഫ്, എം ബഷീർ, പി ശാക്കിർ, പി എം മൂഹമ്മദലി, വി ഗഫൂർ, പി സാലിം, പി എൻ എം സുബൈർ, എ എം അബൂബക്കർ, എൻ വഹാബ്, എ എം അഫ്സൽ എന്നിവർ പ്രസംഗിച്ചു.