ആയഞ്ചേരി: ദേശീയ ആരോഗ്യ പരിപാലനത്തിൻ്റെ ഭാഗമായി ടി. ബി മുക്ത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടി വാർഡിൽ നിന്നും ശേഖരിച്ച സാബിൾ ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 13 -ാം വാർഡ് മെമ്പർ എ. സുരേന്ദ്രൻ ഹെൽത്ത് ഇൻസ്പെക്ടർ സജീവൻ കീഴലിന് കൈമാറി. ഇന്ത്യയുടെ പല ഭാഗങ്ങളിലും ടി.ബി കേസുകൾ റിപ്പോൾട്ട് ചെയ്യപ്പെടുകയും വ്യാപിക്കുകയും ചെയ്യുന്നുണ്ട്. തുടക്കത്തിലേ കണ്ടെത്തിയാൽ ചെറിയ ട്രീറ്റ്മെൻ്റിലൂടെ പൂർണ്ണമായും ഭേദമാക്കാനും രോഗപകർച്ച തടയാനും കഴിയുന്നതാണ്.
ആയത് കൊണ്ട് ഒരാഴ്ചയിലേറെയായി ചുമയുള്ളവരും കാരണങ്ങളില്ലാതെ ഭാരം കുറയുന്നവരും വാർഡ് മെമ്പറെയോ, ഹെൽത്ത് വിഭാഗത്തെയോ ബന്ധപ്പെട്ടാൽ വളരെ രഹസ്യമായി രോഗമുണ്ടോ എന്ന പരിശോധന നടത്തിത്തരുന്നതാണെന്ന് മെമ്പർ പറഞ്ഞു. പഞ്ചായത്തിൽ നിന്നും 90ഓളം സാബിളുകൾ ശേഖരിച്ചിട്ടുണ്ടെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു. 15-ാം വാർഡ് മെമ്പർ ശ്രീലത, ജെ.പി എച്ച്.എൻ സെലിൻ,ആശാവർക്കർ ടി.കെ റീന തുടങ്ങിയവർ സംബന്ധിച്ചു.
