കോഴിക്കോട് : കേരള മുസ്ലിം നവോത്ഥാന വിദ്യാഭ്യാസരംഗത്ത് നൈതിക മൂല്യങ്ങളും കാലത്തിന്റെ തേട്ടവും തിരിച്ചറിഞ്ഞ് സര്‍ഗാത്മക വിപ്ലവം നയിക്കുന്ന വിദ്യാര്‍ത്ഥിനി വിഭാഗമായ ഐ.ജി എം ( ഇന്റഗ്രേറ്റഡ് ഗേള്‍സ് മൂവ്‌മെന്റ്) പ്രഥമ കേരളാ സമ്മിറ്റ് 2025 ഫെബ്രുവരി 2 ന് ഞായറാഴ്ച കോഴിക്കോട് ജെഡിറ്റി ഓപ്പണ്‍ ഓഡിറ്റോറിയ ത്തില്‍ നടക്കും. മുസ്ലിം നവോത്ഥാന പ്രസ്ഥാനമായ കെഎന്‍.എം മര്‍ക്കസുദഅവ വിദ്യാര്‍ത്ഥിനി വിഭാഗം കൂടിയാണ് ഐ.ജി.എം. കേരളത്തിലെ വിവിധ കാമ്പസുകളില്‍ നിന്നുള്ള മുവ്വായിരത്തോളം തെരെഞ്ഞെടുത്ത പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കെ എന്‍ എം മര്‍കസുദ്ദഅവ ജനറല്‍ സെക്രട്ടറി എം അഹ്മദ്കുട്ടി മദനി ഉദ്ഘാടനം ചെയ്യും.
10 സെഷനുകളിലായി 50 ഓളം പ്രബന്ധങ്ങള്‍ അവരിപ്പിക്കും. ഉദ്ഘാടന സെഷനില്‍ കെ. എല്‍ പി യുസഫ്, ഡോ : അന്‍വര്‍ സാദത്ത്, ഫഹീം പുളിക്കല്‍, ആയിശ സി ടി, ഫാത്വിമ ഹിബ കോഴിക്കോട് എന്നിവര്‍ സംബന്ധിക്കും. ഐഡിയ ലോഗ് സെഷനില്‍ സല്‍മ അല്‍വാരിയ്യ, ജിദമനാല്‍. കെ.പി, പ്രൊഫ. അലിമദനി എന്നിവര്‍ യഥാക്രമം സ്രഷ്ടാവിനെ അറിയുക, പ്രമാണങ്ങളോടുള്ള സമീപനം, വിശ്വാസ വിശുദ്ധി എന്നീ വിഷയങ്ങള്‍ അവതരിപ്പിക്കും. ഫിദ പി.കെ കണ്ണൂര്‍ പ്രഭാഷണം നിര്‍വഹിക്കും. സ്‌ട്രൈറ്റ് പാത്ത് സെഷനില്‍ നദ നസ്‌റിന്‍ കോഴിക്കോട് അസ്‌നനാസര്‍ പുളിക്കല്‍, സുമയ്യ പാലക്കാട്, എന്നിവര്‍ സ്ത്രീവാദത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തില്‍ സദസ്സുമായി സംവദിക്കും.
പെണ്‍കുട്ടി, ദൗത്യവും കാലവും എന്ന സെഷനില്‍ അഡ്വ: ഫാത്വിമ തഹ്‌ലിയ, ഡോ.സിമി കെ.സലിം, അബ്ദുസ്സലാം മുട്ടില്‍ എന്നിവര്‍ യഥാക്രമം രാഷ്ട്രീയം സംസ്‌ക്കാരം, വിദ്യാഭ്യാസം അക്കാഡമികം, മതം, സര്‍ഗാത്മകത എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നിര്‍വ്വഹിക്കും. ഐ.ജി.എം. കാമ്പസ് വിംഗ് സംസ്ഥാന ചെയര്‍മാന്‍ ഹുദ എ.വൈ മോഡറേറ്ററായിരിക്കും.
ഇഹ്‌സാന്‍ സെഷനില്‍ ചരിത്രം അവളുടേതാണ് എന്ന വിഷയത്തില്‍ തഹ്‌ലിയ , കോഴിക്കോട്, റുഫൈഹ തിരൂരങ്ങാടി, നിഷ്ദ രണ്ടത്താണി എന്നിവരും മുഖാമുഖം സെഷനില്‍ നജീബ. എം.ടി. കോഴിക്കോട്, ഷാദിയ പാലക്കാട്, സുഹാന കണ്ണൂര്‍ ഡോ: ജാബിര്‍ അമാനി എന്നിവരും പെണ്‍കുട്ടിയുടെ സ്വത്വം നിലപാട് എന്നീ വിഷയത്തില്‍ സദസ്സുമായി സംവദിക്കും. ജീവിതം സര്‍ഗാത്മകം സെഷനില്‍ രചനാത്മക ജീവിതം എന്ന വിഷയത്തില്‍ ഡോ: കെ.പി ഹവ്വ സംരഭകത്വവും ധര്‍മവും എന്ന വിഷയത്തില്‍ വിധു മര്‍യം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സെഷനില്‍ നുഹ നവാര്‍ കോഴിക്കോട്, വാഫിറ ഹനാന്‍ കെ പി എന്നിവര്‍ പ്രഭാഷണം നിര്‍വ്വഹിക്കും. സമാപന സമ്മേളനം കെ.എന്‍.എം മര്‍ക്കസുദഅവ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്യും. ഹനീന അഷ്‌റഫ് (സെക്രട്ടറി ഐ ജി എം), അസ്‌ന നാസര്‍ (ജനറല്‍ സെക്രട്ടറി ഐ ജി എം) മുഖ്യപ്രഭാഷണങ്ങള്‍ നിര്‍വ്വഹിക്കും.
പത്രസമ്മേളനത്തില്‍ ഐ ജി എം ജനറല്‍ സെക്രട്ടറി അസ്‌ന നാസര്‍, പ്രസിഡണ്ട് ജിദ മനാല്‍ കെ.പി, ട്രഷറര്‍ ഫാത്തിമ ഹിബ സി, നദ നസ്‌റിന്‍, എം ജി എം വൈസ് പ്രസിഡണ്ട് പാത്തേയ്ക്കുട്ടി ടീച്ചര്‍ എന്നിവര്‍ സംബന്ധിച്ചു.