ആയഞ്ചേരി: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ മംഗലാട് 13-ാം വാർഡ് മെമ്പർ എ. സുരേന്ദ്രൻ്റെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകർ ഹൃദയദീപം തെളിയിച്ചു. സ്വയം ഉപയോഗിക്കുന്നില്ല എന്നതിൽനിന്ന് ആരംഭിച്ചാൽ മാത്രമേ ലഹരിമുക്ത മനുഷ്യരെ സൃഷ്ടിക്കാൻ കഴിയുകയുള്ളൂ. അമിത വിൽപ്പനയും ലാഭവും ഉണ്ടാക്കാൻ മിഠായികളിലും സൗന്ദര്യവർദ്ധക വസ്തുക്കളിലും മറ്റ് ജങ്കിൾ ഭക്ഷണങ്ങളിലും ലഹരി കലർത്തിയുള്ള വിൽപ്പന തടയാൻ അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടിയിരിക്കുന്നു.
ലഹരി ഉപയോഗിക്കുന്നവരെ സർക്കാർ ജോലി ഉൾപ്പെടയുള്ളവയിൽ നിന്ന് ഒഴിവാക്കാൻ സർക്കാരുകളും സ്വകാര്യസ്ഥാപനങ്ങളും തയ്യാറാവണം. ആറ് മാസം കൂടുമ്പോൾ രക്തപരിശോധന നടത്തി അതാത് മേഖലകളിൽ നിന്ന് ഒഴിവാക്കാൻ ആവശ്യമായ നടപടി ഉണ്ടാവേണ്ടിയിരിക്കുന്നു.
എന്നാൽ മാത്രമേ ആരോഗ്യമുളള ഒരു സമൂഹത്തെ സൃഷ്ടിക്കാൻ കഴിയൂ എന്നും മെമ്പർ പറഞ്ഞു. ആശാവർക്കർ ടി.കെ റീന,
സി.ഡി. എസ് മെമ്പർ മാലതി ഒന്തമ്മൽ, നാരായണി തേറത്ത്, ഗീത ഐശ്വര്യ, മോളി പട്ടേരിക്കുനി, ശ്രീനിഷ കെ.കെ , ഷിംന കുന്നിൽ, സതി തയ്യിൽ, ഷൈനി വെള്ളോടത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.
