കെ.എൻ. എം മർകസുദ്ദഅവ ഹജ്ജ് യാത്രയയപ്പ് സംഘടിപ്പിച്ചു

Kozhikode

നരിക്കുനി :കെ.എൻ എം മർകസുദ്ദഅവ കൊടുവള്ളി വെസ്റ്റ് മണ്ഡലം സമിതി നരിക്കു നി നൻമ നിലയത്തിൽ ഹജ്ജ് യാത്രയയപ്പ് സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.ടി. അബ്ദുൽ മജീദ് സുല്ലമി ഉദ്ഘാടനം ചെയ്തു. എൻ.പി. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ശുക്കൂർ കോണിക്കൽ , എം. അബ്ദുൽ റശീദ് , അസയിൻ സ്വലാഹി, റജീഷ് നരിക്കുനി, പി.പി. ആമിന ഹജ്ജിന് യാത്ര തിരിക്കുന്ന വി. അബ്ദുൽ ഹമീദ് , വി.കെ. ഹസൻകോയ, കെ. സൈനുദ്ധീൻ, ആയിശ ക്കുട്ടി പന്നൂർ , സൗദ ചക്കാലക്കൽ , സഫിയ പാറന്നൂർ പ്രസംഗിച്ചു.