വായന പക്ഷാചരണം ഉദ്ഘാടനം ചെയ്തു

Wayanad

പരിയാരം: പരിയാരം ഗവ.ഹൈസ്കൂളിൽ വായന പക്ഷാചരണത്തിൻ്റെ ഉദ്ഘാടനം എഴുത്തുകാരൻ ഷാജി പുൽപ്പള്ളി നിർവ്വഹിച്ചു. വയനപക്ഷാചരണത്തിൻ്റെ ഭാഗമായി എഴുത്തുകാരെ പരിചയപ്പെടുത്തൽ, പുസ്തക പരിചയം, ക്ലാസ് ലൈബ്രറി ഒരുക്കൽ, സാഹിത്യ ക്വിസ് തുടങ്ങിയ സർഗാത്മക പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു. ഉദ്ഘാടന ചടങ്ങിൽ പ്രധാനാധ്യാപിക വി.എം.ശ്രീജ അധ്യക്ഷത വഹിച്ചു. സുരജ് എസ്.വായനദിന സന്ദേശം നൽകി. സജ്ന പി.കെ, ഡോ.റീന സതീഷ്, ദിവ്യ എച്ച്., ലജീഷ് ചൂട്ട്, ജയചന്ദ്രൻ പി.കെ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാനവും നടന്നു. പ്രവർത്തനങ്ങൾക്ക് വിദ്യാരംഗം കലാ സാഹിത്യ വേദി നേതൃത്വം നൽകി.